കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ട്രാപ്പില്‍ വീണ് ബിഎസ്പി.... ദളിത് മുസ്ലീം വോട്ടുബാങ്ക് പൊളിയുന്നു, മായാവതിക്ക് പിഴച്ചു!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പിടിച്ചു നില്‍ക്കാന്‍ പതിനെട്ടടവും പയറ്റിയ മായാവതിയുടെ എല്ലാ കണക്കുകൂട്ടലുകളും പിഴയ്ക്കുന്നു. വമ്പന്‍ തിരിച്ചടിയാണ് കശ്മീര്‍ ബില്ലില്‍ മായാവതിക്കുണ്ടായത്. ബിജെപിയെ വീഴ്ത്താന്‍ അവരുടെ തന്ത്രം തന്നെ പയറ്റിയ മായാവതിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെന്നാണ് സൂചന. ദളിതുകളും മുസ്ലീങ്ങളും മായാവതിയുടെ നീക്കത്തില്‍ അമ്പരിപ്പിലാണ്.

<strong>പൾസർ സുനി മൊഴി നൽകിയപ്പോൾ ദിലീപ് 84 ദിവസം ജയിലിൽ; വഫയും ദൃകസാക്ഷികളും പറഞ്ഞിട്ടും ശ്രീറാം 'പുറത്ത്', രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരാടി രംഗത്ത്!</strong>പൾസർ സുനി മൊഴി നൽകിയപ്പോൾ ദിലീപ് 84 ദിവസം ജയിലിൽ; വഫയും ദൃകസാക്ഷികളും പറഞ്ഞിട്ടും ശ്രീറാം 'പുറത്ത്', രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരാടി രംഗത്ത്!

മായാവതി തങ്ങളെ വഞ്ചിച്ചു എന്നാണ് സമുദായത്തിലെ പൊതുനിലപാട്. ഇത് ഒരു തരത്തില്‍ ബിജെപിക്കും സമാജ് വാദി പാര്‍ട്ടിക്കും കൂടി ഗുണകരമായിരിക്കുകയാണ്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ നേട്ടമാണ് ഇത്തരമൊരു റിസ്‌ക് എടുക്കാന്‍ മായാവതിയെ പ്രേരിപ്പിച്ചത്. പക്ഷേ അതിന് വേണ്ട മുന്നൊരുക്കങ്ങളൊന്നും എടുക്കാന്‍ മായാവതി തയ്യാറായില്ല. നേതാക്കള്‍ക്ക് കൂടുതല്‍ നിര്‍ദേശങ്ങളും അവര്‍ നല്‍കാത്തത് ദോഷകരമായിരിക്കുകയാണ്.

ബിഎസ്പിയുടെ പിന്തുണ

ബിഎസ്പിയുടെ പിന്തുണ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റാനുള്ള തീരുമാനത്തെ അപ്രതീക്ഷിതമായിട്ടായിരുന്നു ബിഎസ്പി പിന്തുണച്ചത്. മുസ്ലീങ്ങള്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാന്‍ സാധിക്കില്ലെന്നും, എന്നാല്‍ അവിടെയുള്ളവര്‍ക്ക് രാജ്യത്തെവിടെയും ഭൂമി വാങ്ങാന്‍ സാധിക്കുന്നുണ്ടെന്നും, അതിനോട് വിയോജിപ്പുണ്ടെന്നുമാണ് ബില്ലിനെ പിന്തുണച്ച് കൊണ്ട് ബിഎസ്പി നേതാവ് സതീഷ് മിശ്ര പറഞ്ഞത്. എന്നാല്‍ ഈ കാരണം യുക്തി നിരക്കുന്നതല്ലെന്ന വാദം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നിരയില്‍ നിന്ന് നിരവധി നേതാക്കളും അപ്രതീക്ഷിതമായി ബില്ലിനെ പിന്തുണച്ചിരുന്നു.

ബിജെപിയുടെ ട്രാപ്പ്

ബിജെപിയുടെ ട്രാപ്പ്

ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ രാജ്യദ്രോഹികളാവുമെന്ന ട്രാപ്പാണ് ബിഎസ്പി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി ഒരുക്കിയത്. അത് ദേശീയ സാഹചര്യം പരിഗണിക്കുമ്പോള്‍ ശരിയുമായിരുന്നു. എന്നാല്‍ മായാവതി തങ്ങള്‍ ഇത്രയും കാലം പുലര്‍ത്തിയിരുന്ന പ്രത്യയശാസ്ത്രത്തെ നിമിഷം നേരം കൊണ്ട് തള്ളി കളയുന്നതാണ് കണ്ടത്. ബിജെപി ഒരുക്കിയ കുഴിയില്‍ കൃത്യമായി അവര്‍ വീഴുകയും ചെയ്തു. പാര്‍ട്ടിയിലെ ദളിത് മുസ്ലീം നേതാക്കള്‍ ഒന്നടങ്കം ഈ തീരുമാനത്തെ എതിര്‍ക്കുകയാണ്. പലരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മായാവതിക്ക് തെറ്റി

മായാവതിക്ക് തെറ്റി

ബിജെപിയുടെ ദേശീയ വോട്ടുബാങ്കില്‍ നിന്ന് കൂടുതല്‍ വോട്ടുകള്‍ ബിഎസ്പിയിലേക്ക് പോകുമെന്ന കണക്കുകൂട്ടലിലായിരുന്നു മായാവതി. അധികം വൈകാതെ തന്നെ യുപിയില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പും അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിയെ ഈ രണ്ട് വിഭാഗവും കൈവിട്ടിരിക്കുകയാണ്. മുതിര്‍ന്ന ദളിത് നേതാവായ ഡോ ഉദിത് രാജ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ മായാവതി വഞ്ചിച്ചെന്നാണ് ഇവരുടെ വിലയിരുത്തല്‍.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

ബിഎസ്പി ഒരിക്കലും ദളിതുകളുടെ അവകാശത്തിനായി തെരുവില്‍ ഇറങ്ങിയിട്ടില്ലെന്ന് ഉദിത് രാജ് ആരോപിക്കുന്നു. ബിജെപിക്കെതിരെ പാര്‍ലമെന്റില്‍ ഒരു വാക്ക് പോലും മിണ്ടാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മുസ്ലീങ്ങളും പറയുന്നു. ഇവര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് വോട്ടുചെയ്യരുതെന്ന പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. അവരെ ബഹിഷ്‌കരിക്കാനും തീരുമാനമുണ്ട്. മായാവതിയുടെയും കുടുംബത്തിന്റെയും താല്‍പര്യങ്ങളാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്ന വിമര്‍ശനവും ശക്തമായിരിക്കുകയാണ്.

ബിജെപി കുതിക്കും

ബിജെപി കുതിക്കും

അമിത് ഷാ ഒരുക്കിയ തന്ത്രം വിജയിച്ചതോടെ ദളിത് മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഇതിലൂടെ നേട്ടമുണ്ടാക്കുമെന്നും ഉറപ്പാണ്. അതേസമയം ബിഎസ്പി ഇതിനെ പ്രതിരോധിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ഉദിത് രാജ് വര്‍ഷങ്ങളോളം ബിജെപിയില്‍ ആയിരുന്നെന്നും, ടിക്കറ്റ് ലഭിക്കാതായപ്പോള്‍ പാര്‍ട്ടി വിട്ടതാണെന്നും മായാവതിയുടെ മരുമകന്‍ ആകാശ് ആനന്ദ് പറയുന്നു. ദേശീയ താല്‍പര്യം മാത്രം മുന്നില്‍ കണ്ടാണ് ബില്ലിനെ പിന്തുണച്ചതെന്നും, അതിന്റെ ഗുണം ദളിതുകള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

നേതാക്കളില്‍ അതൃപ്തി

നേതാക്കളില്‍ അതൃപ്തി

ബിഎസ്പിയുടെ തിരിച്ചുവരവ് ഇനി അസാധ്യമാണെന്ന് നേതാക്കള്‍ പറയുന്നു. ബിജെപിയോട് രാഷ്ട്രീയമായി കൂറ് പ്രകടിപ്പിക്കുന്നവരാണ് മായാവതിയും അവരുടെ കുടുംബവുമെന്ന് ബിഎസ്പിയുടെ പ്രാദേശിക ഘടകങ്ങള്‍ പറയുന്നു. മുസ്ലീം വോട്ട് സ്ഥിരമായി പാര്‍ട്ടിക്ക് നഷ്ടമാവുമെന്നും അവര്‍ പറയുന്നു. ബിജെപി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് ഇവര്‍. പലരും അധികം വൈകാതെ തന്നെ ബിജെപിയിലെത്തും. ഇവര്‍ സീറ്റ് നല്‍കുന്ന കാര്യം വരെ ബിജെപി പരിഗണിക്കുന്നുണ്ട്. ഗൊരഖ്പൂര്‍, മസുഫര്‍നഗര്‍ എന്നിവിടങ്ങളിലാണ് മായാവതിക്കെതിരെ ഏറ്റവും ശക്തമായ വികാരമുള്ളത്.

English summary
bsp lost major votebank on kashmir bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X