Get Updates
Get notified of breaking news, exclusive insights, and must-see stories!

'താമര വസന്തം' അധികകാലമില്ല? ബിജെപിയെ തോൽപ്പിക്കാൻ ശത്രുക്കൾ ഒന്നിക്കുന്നു! തുടക്കം യുപിയിൽ...

ഉത്തർപ്രദേശിലെ വരാനിരിക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിലാണ് ഈ നീക്കത്തിന്റെ തുടക്കം.

ലഖ്നൗ: രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്ത് തേരോട്ടം തുടരുന്ന ബിജെപിക്കെതിരെ എതിർപാർട്ടികൾ ഒന്നിക്കുന്നു. ഉത്തർപ്രദേശിലെ വരാനിരിക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിലാണ് ഈ നീക്കത്തിന്റെ തുടക്കം.

ഉത്തർപ്രദേശിലെ ഗോരഖ്പൂർ, ഫുൽപൂർ ലോക്സഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ എസ്പിയും ബിഎസ്പിയും സഹകരിക്കുമെന്നാണ് റിപ്പോർട്ട്. സമാജ് വാദി പാർട്ടിക്ക് പിന്തുണ നൽകുന്നകാര്യം ബിഎസ്പി ഉടൻതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിക്കുന്നത് ബിജെപിയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെയും അഭിപ്രായം.

സമാജ് വാദി

സമാജ് വാദി

ഉത്തർപ്രദേശിലെ ഗോരഖ്പൂർ, ഫുൽപൂർ ലോക്സഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിഎസ്പി സമാജ് വാദി പാർട്ടിക്ക് പിന്തുണ നൽകുമെന്ന വിവരം എസ്പി നേതാവ് പങ്കുരി പതകാണ് വെളിപ്പെടുത്തിയത്. സമാജ് വാദി പാർട്ടിക്ക് പിന്തുണ നൽകുന്ന കാര്യം മായാവതി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും എസ്പി നേതാവ് വ്യക്തമാക്കി.

മത്സരിക്കുന്നില്ല...

മത്സരിക്കുന്നില്ല...

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ബിഎസ്പി മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സമാദ് വാദി പാർട്ടിക്ക് ബിഎസ്പി പിന്തുണ നൽകിയാൽ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നാണ് എസ്പി നേതാവ് സുനിൽ സിങ് യാദവ് പ്രതികരിച്ചത്.

ലോക്സഭ...

ലോക്സഭ...

ഉപതിരഞ്ഞെടുപ്പിലെ എസ്പി-ബിഎസ്പി സഖ്യം 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരീക്ഷണമാണെന്നും വിലയിരുത്തലുണ്ട്. ഉപതിരഞ്ഞെടുപ്പിലെ സഹകരണം വിജയത്തിലെത്തിയാൽ 2019ലെ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും തമ്മിൽ ധാരണയിലെത്തുമെന്നാണ് സൂചന.

 1993ൽ...

1993ൽ...

എസ്പിയും ബിഎസ്പിയും ഇതിനുമുൻപ് 1993ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് സഖ്യമായി മത്സരിച്ചിട്ടുള്ളത്. ബിജെപിയ്ക്ക് തടയിടാൻ വേണ്ടിയായിരുന്നു അന്നത്തെ സഹകരണവും. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലെത്തിയെങ്കിലും എസ്പി-ബിഎസ്പി സഖ്യത്തിന് അധികം ആയുസുണ്ടായില്ല.

 മുലായം...

മുലായം...

ബിഎസ്പി പിന്തുണയോടെ മുഖ്യമന്ത്രി കസേരിയിലെത്തിയ മുലായം സിങ് യാദവിന് രണ്ട് വർഷം മാത്രമാണ് ഭരിക്കാനായത്. 1995ൽ മായാവതി പിന്തുണ പിൻവലിച്ചതോടെ മുലായം സർക്കാർ താഴെവീണു. തുടർന്ന് ബിജെപിയെ കൂട്ടുപിടിച്ച് മായാവതി മുഖ്യമന്ത്രിയായതാണ് ചരിത്രം.

 യോഗി ആദിത്യനാഥ്...

യോഗി ആദിത്യനാഥ്...

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ഉപമുഖ്യന്ത്രി കേശവപ്രസാദ് മൗര്യയും പ്രതിനിധീകരിച്ചിരുന്ന ലോക്സഭ മണ്ഡലങ്ങളിലേക്കാണ് 2018ൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച യോഗി ആദിത്യനാഥ് തുടർച്ചയായ അഞ്ച് തവണയാണ് ഗോരഖ്പൂരിൽ നിന്നും ലോക്സഭയിലേക്ക് വിജയിച്ചിട്ടുള്ളത്.

 ആദ്യം...

ആദ്യം...

ബിഎസ്പിയുടെ കോട്ടയായിരുന്ന ഫുൽപൂർ മണ്ഡലം 2014ലാണ് ബിജെപിയുടെ കൈകളിലെത്തുന്നത്. മോദി തരംഗത്തിന്റെ സ്വാധീനത്തിലായിരുന്നു കേശവപ്രസാദ് മൗര്യയുടെ വിജയം. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഫുൽപൂർ.

 ബിജെപി...

ബിജെപി...

ഉപേന്ദ്ര ദത്ത് ശുക്ലയാണ് ഗോരഖ്പൂരിൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കന്നി മത്സരത്തിനിറങ്ങുന്ന ശുക്ലയ്ക്ക് വേണ്ടി പ്രചാരണം നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+