കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമില്ല എസ്പിയുമില്ല,ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും, ബിജെപിയുമായി കൂടുതല്‍ അടുത്ത് മായാവതി!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ബിജെപി മാത്രമാണ് ആശങ്കയൊന്നുമില്ലാതെ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ബിഎസ്പി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത്തവണ സഖ്യമൊന്നുമില്ലാതെയാണ് മായാവതി മത്സരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ അവര്‍ ബിജെപിയുമായി കൂടുതല്‍ അടുക്കുന്നു എന്നാണ് വ്യക്തമാകുന്നത്. സാധാരണ ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്ത പാര്‍ട്ടിയാണ് ബിഎസ്പി. ഇത്തവണ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് മായാവതി സൂചിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

1

പക്ഷേ ബിജെപിയുമായി മായാവതി സഖ്യമുണ്ടാക്കുമെന്ന ആരോപണം ശക്തമാണ്. മായാവതിക്കെതിരെ കേസുകള്‍ മുമ്പും അവര്‍ക്കുള്ള വലിയ ഭീഷണിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ വോട്ടുകള്‍ എസ്പിയിലേക്ക് വരാത്തതായിരുന്നു തോല്‍വിക്ക് പ്രധാന കാരണം. അതേസമയം എട്ട് സീറ്റുകളില്‍ ആറെണ്ണവും ബിജെപിയുടെ സീറ്റുകളാണ്. ബാക്കി രണ്ടെണ്ണം സമാജ് വാദി പാര്‍ട്ടിയുടേതാണ്. ബിഎസ്പിയുടെ അടിത്തറ ഇളകി പോകുന്നുവെന്ന് മായാവതി തിരിച്ചറിയുന്നുണ്ട്. പക്ഷേ ബിജെപിയുമായി ഏറ്റുമുട്ടാന്‍ അവര്‍ തയ്യാറല്ല. ദളിതുകളെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലൂടെ പ്രതിപക്ഷത്തെ തകര്‍ത്ത് അവര്‍ക്കിടയില്‍ മുന്‍നിരയിലെത്താനാണ് മായാവതി താല്‍പര്യപ്പെടുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിഎസ്പി ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. മായാവതി കരുത്തുറ്റ ദളിത്-മുസ്ലീം നേതാക്കളെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. യുപിയിലെ രാഷ്ട്രീയ മാറ്റം ബഹുജന്‍ രാഷ്ട്രീയത്തെ തന്നെ അപ്രസക്തമാക്കിയിരിക്കുകയാണ്. ബിജെപിയുടെ സഹായം ബിഎസ്പിക്ക് കിട്ടുമോ എന്ന ഭയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. പക്ഷേ ബിഎസ്പി മത്സരിക്കുകയാണെങ്കില്‍ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ഭിന്നിച്ച് പോകും. ബിജെപിക്ക് ഒറ്റയ്ക്ക് ജയിക്കാനുള്ള കെല്‍പ്പുണ്ട്. എന്നാല്‍ ബിഎസ്പി മത്സരിക്കുന്നതോടെ കോണ്‍ഗ്രസും എസ്പിയും ഒന്നിക്കേണ്ടി വരും.

ഫിറോസാബാദിലെ ടുണ്ട്‌ല സീറ്റ് ബിജെപിയുടെ എംപി എസ്ബി ബാഗേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ ഒഴിവ് വന്നതാണ്. എസ്പി നേതാവ് അസം ഖാന്റെ മകന്‍ അബ്ദുള്ള ഖാന്‍ രാംപൂരില്‍ നിന്ന് നേരത്തെ വിജയിച്ചിരുന്നു. എന്നാല്‍ ജനന ദിവസത്തിന്റെ പിഴവില്‍ ഈ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടു. തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉന്നാവോ ബംഗാര്‍മാവു സീറ്റാണ് മറ്റൊരു പ്രധാന പോരാട്ടവേദി. ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിംഗ് സെംഗാറിന്റെ മണ്ഡലമാണിത്. എസ്പിയുടെ പ്രശാന്ത് യാദവ് അന്തരിച്ചതിനെ തുടര്‍ന്നാണ് മല്‍ഹാനി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ദിയോരിയ സദര്‍, ബുലന്ധ്‌ഷെഹര്‍, ഗട്ടംപൂര്‍ നോഗാവാന്‍ എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

English summary
bsp may contest in uttar pradesh bypolls a rare decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X