കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതി ബിജെപിക്ക് കൈകൊടുത്തേക്കും; ഉപരാഷ്ട്രപതിയാക്കുമെന്ന് റിപ്പോര്‍ട്ട്, യുപിയില്‍ ട്വിസ്റ്റ്?

Google Oneindia Malayalam News

ലഖ്‌നൗ: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുത്തനെ ഇടിയുകയാണ് മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുടെ ജനപ്രീതി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടിക്ക് ക്ഷീണമാണ്. പ്രധാന വോട്ട് ബാങ്കായിരുന്നു ദളിതുകളും മുസ്ലിങ്ങളും. എന്നാല്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ മുസ്ലിം വോട്ടുകള്‍ പൂര്‍ണമായും സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയിരിക്കുന്നു. പിന്നെ കോണ്‍ഗ്രസിലേക്കും.

ശേഷിക്കുന്ന ദളിതുകളില്‍ ഒരു വിഭാഗത്തെ ബിജെപി വരുതിയിലാക്കി. ചന്ദ്രശേഖര്‍ ആസാദ് എന്ന കരുത്തനായ യുവനേതാവിന്റെ വളര്‍ച്ചയും മായാവതിക്ക് ക്ഷീണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുപി രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍...

വൈറല്‍ പ്രണയത്തില്‍ ട്വിസ്റ്റ്!! സജിതയെ ഒളിച്ച് താമസിപ്പിച്ചത് മറ്റെവിടെയോ... റഹ്മാന്റെ കുടുംബം പറയുന്നുവൈറല്‍ പ്രണയത്തില്‍ ട്വിസ്റ്റ്!! സജിതയെ ഒളിച്ച് താമസിപ്പിച്ചത് മറ്റെവിടെയോ... റഹ്മാന്റെ കുടുംബം പറയുന്നു

യുപി തിരഞ്ഞെടുപ്പിന്

യുപി തിരഞ്ഞെടുപ്പിന്

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ ബിഎസ്പി നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് അവര്‍ കരുതുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില നേതാക്കളെ മാറ്റിയും പുതിയ വ്യക്തികള്‍ക്ക് ചുമതല നല്‍കിയും മായാവതി പാര്‍ട്ടിയെ സജീവമാക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.

ബിജെപിയുമായി അടുക്കുമോ

ബിജെപിയുമായി അടുക്കുമോ

ഈ സാഹചര്യത്തില്‍ മായാവതി ബിജെപിയുമായി അടുക്കുമോ എന്ന ചര്‍ച്ചകളും യുപിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്. ദളിത് വോട്ടര്‍മാര്‍ കൂടുതലുള്ള പ്രദേശമാണ് ലഖ്‌നൗ. ഇവിടെ യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് മതിപ്പോ വെറുപ്പോ ഇവര്‍ പ്രകടിപ്പിക്കുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇത് മായാവതിക്ക് ആശാസ്യമായ സാഹചര്യമല്ല.

മായാവതിയുടെ മൗനം

മായാവതിയുടെ മൗനം

കൊറോണ പ്രതിരോധത്തിലെ സര്‍ക്കാരിന്റെ വീഴ്ച ബിജെപിക്കെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ മായാവതി പലപ്പോഴും മൗനം പാലിച്ചു. കേന്ദ്രം വാക്‌സിന്‍ സൗജന്യമാക്കി പ്രഖ്യാപനം നടത്തിയതിനെ മായാവതി പിന്തുണയ്ക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മായാവതി നടത്തിയ പല പ്രസ്താവനകളും ബിജെപിക്ക് അനുകൂലമാണ്. ഇതും മായാവതി ബിജെപിയുമായി അടുക്കാന്‍ സാധ്യതയുണ്ട് എന്ന പ്രചാരമത്തിന് ബലമേകി.

ഗ്രാഫ് താഴേക്ക് പോകുന്ന ബിഎസ്പി

ഗ്രാഫ് താഴേക്ക് പോകുന്ന ബിഎസ്പി

കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിഎസ്പിയുടെ ഗ്രാഫ് താഴേക്കാണെന്ന് മനസിലാക്കാം. 2007ല്‍ 403 അംഗ നിയമസഭയില്‍ 206 സീറ്റ് നേടിയാണ് ബിഎസ്പി അധികാരം പിടിച്ചത്. 30.43 ശതമാനം വോട്ട് വിഹിതമാണ് അന്ന് കിട്ടിയത്. 2012ല്‍ 80 സീറ്റായി കുറഞ്ഞു. വോട്ട് വിഹിതം 25.91 ശതമാനം. 2017ല്‍ ബിഎസ്പിക്ക് 19 സീറ്റ് മാത്രമേ കിട്ടിയുള്ളൂ. വോട്ട് വിഹിതം 22.14 ശതമാനമായി താഴ്ന്നു.

എസ്പി സഖ്യം വിട്ടു

എസ്പി സഖ്യം വിട്ടു

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ചതിനെ തുടര്‍ന്ന് 10 സീറ്റ് കിട്ടി. വൈകാതെ ആ സഖ്യം പിരിയുകയും ചെയ്തു. അതിന് ശേഷം മായാവതി ബിജെപിയുമായി അടുക്കുന്നു എന്നാണ് വാര്‍ത്തകള്‍. ദളിത് വോട്ടുകള്‍ പിടിക്കാന്‍ ബിജെപി കാര്യമായ ശ്രമം നടത്തുന്നുണ്ട്. ഇത് മായാവതിക്ക് കൂടുതല്‍ തിരിച്ചടിയാകും.

ഉപരാഷ്ട്രപദവി ലഭിക്കുമോ

ഉപരാഷ്ട്രപദവി ലഭിക്കുമോ

മായാവതി ബിജെപിയുമായി സഖ്യമുണ്ടാക്കി എന്‍ഡിഎയിലെത്തുമെന്നും ഉപരാഷ്ട്രപദവി ലഭിച്ചേക്കുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. മായാവതിയെ കൂടെ നിര്‍ത്തണമെന്നും ആവശ്യമായാല്‍ ഉപരാഷ്ട്രപതി അവര്‍ക്ക് നല്‍കണമെന്നും വലതു രാഷ്ട്രീയ നിരീക്ഷകന്‍ പ്രസാദ് നാഥ് ചൗധരി പറയുന്നു. ഇതിന് ബിജെപി തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുപിയിലെ ഹിന്ദു വോട്ടുകളുടെ ഏകീകരണം എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം.

യുപി കിട്ടാന്‍ പല കളികള്‍

യുപി കിട്ടാന്‍ പല കളികള്‍

യുപി തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ നടന്നത്. യുപി ഭരണം നിലനിര്‍ത്തിയാല്‍ മാത്രമേ ബിജെപിക്ക് 2024ല്‍ രാജ്യത്തിന്റെ ഭരണം നിലനിര്‍ത്താനാകൂ എന്നതാണ് കാര്യം. കാരണം കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാല്‍ യുപിയില്‍ ഭരണം കിട്ടിയ പാര്‍ട്ടിക്ക് മാത്രമേ രാജ്യം ഭരിക്കാന്‍ സധിച്ചിട്ടുള്ളൂ.

Recommended Video

cmsvideo
Praful Patel criticize Kerala for standing with Lakshadweep

English summary
BSP Mayawati likely to strike deal with BJP in Uttar Pradesh- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X