കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി ടിക്കറ്റ് കൊടുക്കുന്ന പണത്തിനനുസരിച്ച്: ബിഎസ്പിക്കെതിരെ രാജസ്ഥാനിലെ ബിഎസ്പി എംഎല്‍എ

Google Oneindia Malayalam News

ജയ്പൂര്‍: ബിഎസ്പിക്കെതിരെ കടുത്ത ആരോപണവുമായി ബിഎസ്പി എംഎല്‍എ. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം നല്‍കുന്നതിന് അനുസരിച്ചാണ് സീറ്റ് വിഭജനമെന്നാണ് ബിഎസ്പി എംഎല്‍എ രാജേന്ദ്ര ഗുധ ഉന്നയിക്കുന്ന ആരോപണം. രാജസ്ഥാന്‍ നിയമസഭയില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ സെമിനാറിലാണ് ബിഎസ്പിക്കെതിരായ എംഎല്‍എയുടെ ആരോപണം. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് പണമാണ്, തിരഞ്ഞെടുപ്പുകള്‍ പണം കൊണ്ട് സ്വാധീനിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പാവപ്പെട്ട ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇതാണ് തങ്ങളുടെ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബിജെപിയിലേക്ക് കുത്തൊഴുക്ക്! മുന്‍ എംഎല്‍എ ഉള്‍പ്പെടെ 6 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു! ബിജെപിയിലേക്ക് കുത്തൊഴുക്ക്! മുന്‍ എംഎല്‍എ ഉള്‍പ്പെടെ 6 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു!

തങ്ങളുടെ പാര്‍ട്ടിയില്‍ നല്‍കുന്ന പണത്തിന് അനുസരിച്ചാണ് സീറ്റ് നല്‍കുന്നത്. മൂന്നാമതൊരാള്‍ കൂടുതല്‍ പണം വാഗ്ധാനം ചെയ്താല്‍ അയാള്‍ക്ക് സീറ്റ് നല്‍കും. ഇതിന് എന്താണ് പരിഹാരം? അദ്ദേഹം ചോദിക്കുന്നു. സെമിനാറില്‍ പാനലിസ്റ്റുകളില്‍ ഒരാളായ സുഹാസ് പല്‍ഷിക്കറിനോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ ചോദ്യത്തിന് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

mayawati-1561

രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡും പാനലംഗമായിരുന്നു. ചോദ്യത്തിനുള്ള ഉത്തരം ബിഎസ്പി അധ്യക്ഷ മായാവതിയില്‍ നിന്ന് തേടാമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിനുള്ള വെല്ലുവിളികളായിരുന്നു സെമിനാറിന്റെ വിഷയം. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.

English summary
BSP MLA against BSP on cash for party ticekt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X