കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണ്ണാടക വിശ്വാസവോട്ടെടുപ്പ്; മായാവതിക്കെതിരെ ബിഎസ്പി എംഎൽഎ, തന്നെ പുറത്താക്കിയത് എന്തിനെന്നറില്ല!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അന്ത്യമായത്. വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാരിനെ വിശ്വാസം നേടിയെടുക്കാൻ കഴിയാത്തതോടെ സർക്കാർ താഴെ വീഴുകായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം തന്നെ എച്ച്ഡി കുമാരസ്വാമി ഗവർണറെ കണ്ട് രാജി സമർപ്പിക്കുകയും ചെയ്തിരുന്നു.

<strong>സൗദി പൗരന്റെ മത പ്രചാരണം കൊച്ചി മാളിൽ; കേരളത്തിലെത്തിയത് മെഡിക്കൽ വിസയിൽ, പോലീസ് നിരീക്ഷണത്തിൽ</strong>സൗദി പൗരന്റെ മത പ്രചാരണം കൊച്ചി മാളിൽ; കേരളത്തിലെത്തിയത് മെഡിക്കൽ വിസയിൽ, പോലീസ് നിരീക്ഷണത്തിൽ

എന്നാൽ കർണാടക വിശ്വാസവോട്ടെടുപ്പിൽ ബിഎസ്പി എംഎൽഎ മഹേഷ് വിട്ടു നിന്നതിനാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. പാർട്ടി തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലെന്നാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്.

എന്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കി?

എന്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കി?

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് തനിക്കറിയില്ല. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാനായിരുന്നു പാർട്ടി ആദ്യം ആവശ്യപ്പെട്ടത്. പാർട്ടിയുടെ ട്വീറ്റിനെ കുറിച്ച് പിന്നീടാണ് അറിഞ്ഞത്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് കാണിച്ച് പാർട്ടി ഒരു സന്ദേശവും നൽകിയിരുന്്നില്ല. താൻ ബെംഗളൂരുവിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്താക്കിയത് കഴിഞ്ഞ ദിവസം

പുറത്താക്കിയത് കഴിഞ്ഞ ദിവസം

വിശ്വാസ വേട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന കാരണത്താൽ കഴിഞ്ഞ ദിവസമാണ് ബിഎസ്പി എംൽഎ എൻ മഹേഷിനെ മായാവതി പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കർണാടക സംസ്ഥാനത്തിലെ ഏക ബിഎസ്പി എംഎൽഎയാണ് എൻ മഹേഷ്. അതേസമയം വിശ്വസ വോട്ടെപ്പിൽ പരായപ്പെട്ടതിൻരെ അടിസ്ഥാനത്തിൽ എച്ച്ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം ഗവർണരെ കണ്ട് രാജി സമർപ്പിക്കുകയും ചെയ്തു.

ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ...

ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ...

വിശ്വാസവോട്ടെടുപിൽ കോൺഗ്രസ്-ദൾ സർക്കാർ താഴെ വീണ സാഹചര്യത്തിൽ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിലെത്തും. വ്യാഴാഴ്ച ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രജ്ഞ ചെയ്യുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ബുധാഴ്ച സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദമുന്നയിക്കുമെന്ന് ആർ അശോക് വ്യക്തമാക്കി. സ്വതന്ത്രർ അടക്കം രണ്ട് പേരുടെ പിന്തുണയോടെ ബിജെപി 107 പേരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭൂരിപക്ഷമില്ലാതെ വീണ്ടും യെദ്ദ്യൂരപ്പ

ഭൂരിപക്ഷമില്ലാതെ വീണ്ടും യെദ്ദ്യൂരപ്പ

2007ലായിരുന്നു ബിഎസ് യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയായത്. എന്നാൽ അദ്ദേഹത്തിന് കാലാവദി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണയും ഭൂരിപക്ഷമില്ലാതെ തന്നെയാണ് യെദ്ദ്യൂരപ്പ അധികാരത്തിലെത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍, ദേശീയ ഉപാധ്യക്ഷന്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ച യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍നിന്ന് തുടര്‍ച്ചയായി ആറുതവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജനങ്ങളും ജനാധിപത്യവും സത്യസന്ധതയും...

അതേസമയം വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ രൂക്ഷ വിമർശസനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കർണാടകയിലെ ജനങ്ങളും ജനാധിപത്യവും സത്യസന്ധതയും പരാജപ്പെട്ടുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആദ്യം മുതലെ കർണ്ണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ ചില പ്രത്യേക താൽപര്യക്കാർ ലക്ഷ്യംവച്ചിരുന്നു. അവരിൽ പുറത്തുള്ളവരും അകത്തുള്ളവരും ഉണ്ടന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

"എല്ലാ കള്ളത്തരങ്ങളും ഒരു നാൾ പുറത്ത് വരും"

എല്ലാ കള്ളത്തരങ്ങളും ഒരു നാൾ പുറത്ത് വരും. എല്ലാം വാങ്ങാൻ സാദിക്കില്ലെന്നും എല്ലാവരെയും ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്നും ഒരു ദിവസം ബിജെപി തിരിച്ചറിയും എന്നായിരുന്നു കർണാടകയിലെ വിശ്വാ വോട്ടെടുപ്പിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ചൊവ്വാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ 105 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ എതിർത്തപ്പോൾ 99 പേർ മാത്രമാണ് അനുകൂലിച്ചത്. സർക്കാർ ആറ് വോട്ടിന് പരാജയപ്പെട്ടതായി സ്പീക്കർ കെആർ രമേശ് കുമാർ സഭയിൽ പ്രഖ്യാപിച്ചു. തുടർന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തുടർന്ന് കുമാരസ്വാമി ഗവർണർ വാജുഭായ് വാലയെ സന്ദർശിച്ച് രാജി സമർപ്പിച്ചു. പതിന്നാല് മാസം മാത്രമാണ് കുമാരസ്വാമി സർക്കാർ നിലനിന്നത്.

English summary
BSP MLA who abstained from voting says didn't get party's message to vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X