എംഎല്‍എയുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍

വടക്കുകിഴക്കന്‍ ദില്ലിയിലെ ന്യൂ ജഫ്രാവാദില വെീട്ടില്‍ കത്തി കൊണ്ട് കുത്തേറ്റു മരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. അജ്ഞാതരായ ആളുകളാണ് രെഹാനയെ കുത്തി കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. കൊലപാതക കാരണവും വ്യക്തമല്ല.
ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം വീട്ടില്‍ കണ്ടത്. ഇവരുടെ ഭര്‍ത്താവും എം എല്‍ എ എയുമായ ഹാജി അലീം സ്ഥലത്തില്ല. ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇദ്ദേഹം സൗദി അറേബ്യയിലാണ്.
രെഹാനയുമായി അടുത്ത ബന്ധമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. വീട്ടില്‍ ആരും അതിക്രമിച്ചു കയറിയതായി സംശയമില്ല. രെഹാനയുടെ അനുമതിയോടെയാണ് അക്രമി വീടിനുള്ളില്‍ കടന്നതെന്നാണ് കരുതുന്നത് എ്ന്ന് പോലീസ് പറഞ്ഞു.
രാത്രി വൈകിയോ അതിരാവിലെയോ ആണ് കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യമില്ല വാറണ്ട് നേടുന്ന എം എല്‍ എയാണ് ഹാജി അലിം. ഹാജി അലിമിനെയും സഹോദരന്‍ ഹാജി യുനുസിനെയും ഈ കേസില്‍ പോലീസ് തിരയുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ ബുലന്ദ് സഹറില്‍ നിന്നുള്ള എം എല്‍ എയാണ് ഹാജി അലിം.












Click it and Unblock the Notifications