കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലേയും ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്? അഭ്യൂഹങ്ങള്‍ ശക്തം

Google Oneindia Malayalam News

ഭോപ്പാല്‍: രാജസ്ഥാനില്‍ ബിഎസ്പിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ടായിരുന്നു സംസ്ഥാനത്ത് ആകെയുള്ള ആറ് പാര്‍ട്ടി എംഎല്‍എമാരും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാജേന്ദ്ര ഗുഡ, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീന, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേരിയ എന്നിവരായിരുന്നു ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ബിഎസ്പി അധ്യക്ഷ മായാവതി നടത്തിയത്. ചതിയന്‍മാര്‍ എന്നാണ് എംഎല്‍എമാരേയും കോണ്‍ഗ്രസിനേയും മായാവതി വിശേഷിപ്പിച്ചത്. ബിഎസ്പി എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചുകൊണ്ട് വിശ്വാസവഞ്ചനയും ചതിയുമാണ് കോണ്‍ഗ്രസ് നടത്തിയതെന്ന് മായാവതി ആരോപിച്ചു.

മധ്യപ്രദേശിലും

മധ്യപ്രദേശിലും

രാജസ്ഥാനിലെ കൂറുമാറ്റത്തിന്‍റെ പേരില്‍ ബിഎസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കേയാണ് സമാനമായ രീതിയില്‍ മധ്യപ്രദേശിലും ചില നീക്കങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മധ്യപ്രദേശ് നിയമസഭയില്‍ ബിഎസ്പിക്ക് ആകെ രണ്ട് അംഗങ്ങളാണ് ഉള്ളത്. ഇവരെച്ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചില അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്

നിലനില്‍പ്പ് ശക്തമാക്കാന്‍

നിലനില്‍പ്പ് ശക്തമാക്കാന്‍

രാജസ്ഥാനിലെ അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക് കുറുമാറിയതോടെ മധ്യപ്രദേശിലെ ബിഎസ്പി അംഗങ്ങളും കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്നായിരുന്നു പ്രചരിച്ച അഭ്യൂഹങ്ങള്‍. കമല്‍നാഥ് സര്‍ക്കാറിനെ പിന്തുണയ്ക്കുന്നവരാണെങ്കിലും എംഎല്‍മാരെ വരുതിയിലാക്കി സര്‍ക്കാറിന്‍റെ നിലനില്‍പ്പ് ശക്തമാക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നായിരുന്നു പ്രചരണം.

ബന്ധപ്പെടുന്നു

ബന്ധപ്പെടുന്നു

അഭ്യൂഹങ്ങള്‍ ശക്തമായതിന് പിന്നാലെ മായാവതി ഉള്‍പ്പേടുള്ള മുതിര്‍ന്ന ബിഎസ്പി നേതാക്കള്‍ പാര്‍ട്ടി എംഎല്‍എമാരുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാനിലെ നേതാക്കളെപോലെ തങ്ങള്‍ കോണ്‍ഗ്രസിലേക്ക് കൂട് മാറില്ലെന്ന് ഇവര്‍ നേതാക്കളെ അറിയച്ചെന്നാണ് സൂചന. എന്നാല്‍ മാധ്യമങ്ങല്‍ക്ക് മുന്നില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ എംഎല്‍എമാര്‍ തയ്യാറായിട്ടില്ലെന്നത് ബിഎസ്പിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

രാജസ്ഥാനില്‍ മന്ത്രിസ്ഥാനം

രാജസ്ഥാനില്‍ മന്ത്രിസ്ഥാനം

അതേസമയം, പാര്‍ട്ടിയിലേക്ക് കൂടുമാറിയ എംഎല്‍എമാരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനമായെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എംഎല്‍എമാരുടെ കുറുമാറ്റത്തിന് പിന്നാലെ തുടങ്ങിയ കോണ്‍ഗ്രസ്-ബിഎസ്പി നേതാക്കളുടെ വാക്പോര് ഇപ്പോഴും തുടരുകയാണ്.

മായാവതിയുടെ വിമര്‍ശനം

മായാവതിയുടെ വിമര്‍ശനം

കോണ്‍ഗ്രസ് എല്ലായ്പ്പോഴും അംബേദ്കറിനും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രത്തിനും എതിരാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും മായാവതി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് അംബേദ്കറിന് രാജ്യത്തെ ആദ്യത്തെ നിയമമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. അംബേദ്കറിന് ഭാരത രത്ന ബഹുമതി നല്‍കാന്‍ തയ്യാറാവാതിരുന്നത് കോണ്‍ഗ്രസാണെന്നും മായാവതി കുറ്റപ്പെടുത്തി.

ദ്രോഹിക്കുന്നു

ദ്രോഹിക്കുന്നു

അവരുടെ കടുത്ത എതിരാളികളോട് പോരാടുന്നതിന് പകരം കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ എല്ലായ്‌പ്പോഴും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും മായാവതി ട്വീറ്റ് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള എംഎല്‍എമാരുടെ തീരുമാനം തികച്ചും സ്വകാര്യമാണെന്നും കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു സമ്മര്‍ദ്ദവും അവരുടെ മേല്‍ ഉണ്ടായിരുന്നില്ലെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചത്.

മറുപടി

മറുപടി

കോണ്‍ഗ്രസ് ബിജെപിയെപ്പോലെയല്ല. ആറ് ബിഎസ്പി എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം അവരുടേതായിരുന്നു, അതില്‍ ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല. അവര്‍ കൂട്ടായി കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളില്‍ ആരും ബിഎസ്പി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.

'ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും'; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍'ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും'; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍

ഉയര്‍ന്ന പലിശ നിരക്കും മസാലാ ബോണ്ടും; കിഫ്ബിക്ക് നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്ഉയര്‍ന്ന പലിശ നിരക്കും മസാലാ ബോണ്ടും; കിഫ്ബിക്ക് നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

English summary
BSP MLAs from Madhya Pradesh to join Congress? The speculation is strong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X