ബിഎസ്പി എംപിയുടെ മകന്റെ ഭാര്യ വെടിയേറ്റു മരിച്ച നിലയില്‍
ഗാസിയാബാദ്: ബിഎസ്പി നേതാവും രാജ്യസഭാ എംപിയുമായ നരേന്ദ്ര കശ്യപിന്റെ മകന്റെ ഭാര്യ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍. നരേന്ദ്ര കശ്യപിന്റെ മൂത്തമകന് സാഗറിന്റെ ഭാര്യ ഹിമാനി കശ്യപിനെ (26) ഗാസിയാബാദിലെ കവി നഗറിലുള്ള സഞ്ജയ് നഗറിലെ വീട്ടിലെ കുളിമുറിയിലാണ് കണ്ടെത്തിയത്. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സാഗറിന്റെ പേരില്‍ ലൈന്‍സന്‍സുള്ള തോക്ക് മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. വെടിയൊച്ച കേട്ടയുടന്‍ തന്നെ കുളിമുറിയില്‍ എത്തിയപ്പോള്‍ ഹിമാനി രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പോലീസിന് മൊഴി നല്കി. സംഭവം അന്വേഷിച്ചുവരികയാണ്.

സാഗറുമായി രണ്ടു വര്‍ഷം മുന്‍പാണ് ഹിമാനി വിവാഹിതയായത്. ഒരു വയസ്സായ മകനുണ്ട്. ആത്മഹത്യയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഹിമാനിയുടെ മരണം കൊലപാതകമാണെന്നാണ് പിതാവും ബിഎസ്പി മുന്‍മന്ത്രിയുമായ ഹിരാലാല്‍ കശ്യപ് ആരോപിക്കുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലേക്ക് തിരികെ വരാനിരിക്കെയായിരുന്നു മരണം. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഹിരാലാല്‍ അറിയിച്ചു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും എസ്പി സല്മാന് താജ് പാട്ടീല്‍ വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications