അംബേദ്കര്‍ ജയന്തി ആഘോഷിക്കാന്‍ അശ്ലീലനൃത്തം... ബിഎസ്പി വെട്ടില്‍, വീഡിയോ കാണൂ...
ലഖ്‌നൊ: ഭരണഘടനാ ശില്പി ഡോ ബി ആര്‍ അംബേദ്കറിന്റെ 125-ാം ജന്മദിനമായിരുന്നു ഏപ്രില്‍ 14 വ്യാഴാഴ്ച. രാജ്യമെങ്ങും വിവിധ പരിപാടികളോടെ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരുപാട് പരിപാടികള്‍ ഇത്തവണ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും അംബേദ്കര്‍ ജയന്തി വിപുലമായി ആഘോഷിച്ചു.
അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശിലാണ് ഏറ്റവും വലിയ ആഘോഷങ്ങള്‍ നടന്നത്. അംബേദ്കറിന്റെ ആശയങ്ങള്‍ പിന്‍പറ്റുന്നു എന്ന് അവകാശപ്പെടുന്ന ബി എസ് പി സംഘടിപ്പിച്ച പരിപാടികളില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. കേന്ദ്രം ഭരിക്കുന്ന മോദിയെയും സമാജ് വാദി സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് ബി എസ് പി നേതാവ് കയ്യടി നേടി.

എന്നാല്‍ സീതാംപൂരില്‍ ബി എസ് പി നേതാക്കള്‍ സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി ആഘോഷം പാര്‍ട്ടിക്ക് തലവേദനയായി. അംബേദ്കര്‍ ജയന്തി ആഘോഷത്തിന് അശ്ലീലനൃത്തം ഉള്‍പ്പെടുത്തിയതയാണ് ബി എസ് പിക്ക് പണിയായത്. അംബേദ്കറുടെ നയങ്ങളും ആശയങ്ങളും ചര്‍ച്ച ചെയ്ത് തുടങ്ങിയ പരിപാടി പോകെപ്പോകെ അശ്ലില നൃത്തത്തിന് വഴിമാറുകയായിരുന്നു.
സംസ്ഥാനം ഭരിക്കുന്ന സമാജ് വാദി പാര്‍ട്ടിയും, കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും അംബേദ്കര്‍ ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ബി എസ് പിയുടെ ഈ ആഘോഷ പരിപാടി എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന തരത്തിലായിപ്പോയി. അംബേദ്കര്‍ ജയന്തി ആഘോഷം എന്നെഴുതിയ ബാനര്‍ അടക്കം ഈ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍, കാണൂ...












Click it and Unblock the Notifications