കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കുതിരക്കച്ചവടമില്ലെന്ന് എംഎല്‍എമാര്‍, കോണ്‍ഗ്രസ് വാദത്തിന് വന്‍ തിരിച്ചടി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കുതിരിക്കച്ചവടമുണ്ടെന്ന കോണ്‍ഗ്രസ് വാദത്തെ തള്ളി സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എംഎല്‍എമാര്‍. തങ്ങളെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും, ബിജെപി നേതാക്കള്‍ പണവുമായി സമീപിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ഇവര്‍ ഭോപ്പാലിലേക്ക് വന്നതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം എംഎല്‍എമാര്‍ കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

1

ബിഎസ്പി എംഎല്‍എ രാംഭായ് സിംഗ്, സഞ്ജീവ് സിംഗ് കുശ്വാഹ, സമാജ് വാദി പാര്‍ട്ടി എംഎല്‍എ രാജേഷ് ശുക്ല എന്നിവരാണ് മധ്യപ്രദേശില്‍ കുതിരക്കച്ചവടം നിഷേധിച്ചത്. തങ്ങളെ ബിജെപി നേതാക്കളാരും സമീപിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ബിജെപി, എംഎല്‍എമാര്‍ക്ക് 100 കോടി നല്‍കി കൂറുമാറ്റാനാണ് ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതാണ് പൊളിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, എംഎല്‍എമാരെയും കമല്‍നാഥിന്റെ സംഘം മധ്യപ്രദേശിലെത്തിച്ചിരുന്നു. കുതിരക്കച്ചവടത്തിന് അടിസ്ഥാനമില്ല. ഞാനും ബിഎസ്പി എംഎല്‍എ സഞ്ജീവ് സിംഗ് കുശ്വാഹയും യാദൃശ്ചികമായി ദില്ലിയിലെത്തിയതാണെന്ന് രാകേഷ് ശുക്ല പറഞ്ഞു. ഗുരുഗ്രാമിലെ ഹോട്ടലിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. തട്ടിക്കൊണ്ടുപോകാന്‍ മാത്രം ദുര്‍ബലരല്ല ഞങ്ങള്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപിയില്‍ നിന്ന് ഒരൊറ്റ നേതാവ് പോലും ഞങ്ങളെ സമീപിച്ചിട്ടില്ലെന്നും രാകേഷ് ശുക്ല പറഞ്ഞു.

കമല്‍നാഥ് സര്‍ക്കാരിന് ഞങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് തന്നെയാണ് സര്‍ക്കാര്‍ ഭീഷണി നേരിടുന്നതെന്നും ശുക്ല പറഞ്ഞു. തന്നെ മന്ത്രിമാരായ ജയവര്‍ധന്‍ സിംഗ്, ജിത്തു പട്വാരി, ദിഗ്വിജയ് സിംഗ് എന്നിവര്‍ വിളിച്ചിരുന്നുവെന്നും, ഇതോടെയാണ് വിമാനത്തില്‍ മടങ്ങി പോകാന്‍ തീരുമാനിച്ചതെന്നും ശുക്ല വ്യക്തമാക്കി. അതേസമയം ദില്ലി സന്ദര്‍സിക്കുന്നത് വലിയ കുറ്റമാണോയെന്ന് ബിഎസ്പി എംഎല്‍എ കുശ്വാഹ പറഞ്ഞു.

English summary
bsp sp mla's deny horse trading by bjp leaders in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X