അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തുപോയ യുവാവ് സ്വന്തം വിരല്‍ മുറിച്ചു
Recommended Video
ലക്നൗ: ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ വിരല്‍ മുറിച്ചു. രാണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ മണ്ഡലത്തിണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വോട്ട് ചെയ്തതുപോയത് ബിജെപി സ്ഥാനാര്‍ത്ഥിക്കാണെന്ന് മനസ്സിലാക്കിയ പവന്‍ കുമാര്‍ എന്ന യുവാവ് പോളിങ് ബൂത്തില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ഉടനെ മഷി പുരട്ടിയ ചൂണ്ട് വിരല്‍ മുറിക്കുകയായിരുന്നു. ബിജെപിയും ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യവും തമ്മില്‍ അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് ബുലന്ദഷഹര്‍. വിശദാംശംങ്ങള്‍ ഇങ്ങനെ..

സജീവ ബിഎസ്പി പ്രവര്‍ത്തകന്‍
സജീവ ബിഎസ്പി പ്രവര്‍ത്തകനായ പവന്‍ കുമാര്‍ എസ് പി, ബി എസ് ബി, ആര്‍ എല്‍ ഡി സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യോഗോഷ് ശര്‍മ്മക്ക് വോട്ട് ചെയ്യാനായിരുന്നു പവന്‍ കുമാര്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ സഹോദരനൊപ്പം പോളിംഗ് ബൂത്തില്‍ എത്തിയത്.

ബിജെപി ചിഹ്നത്തില്‍
എന്നാല്‍ ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ വോട്ടിങ് യന്ത്രത്തിലെ ബിജെപി ചിഹ്നത്തിലായിരുന്നു പവന്‍ കുമാര്‍ കുത്തിയത്. സിറ്റിങ് എംപിയായ ഭോല സിംഗായിരുന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി.

മഷി പുരട്ടിയ വിരല്‍
തനിക്ക് പറ്റിയ അബന്ധത്തില്‍ വലിയ അസ്വസ്ഥനായിരുന്ന പവന്‍ കുമാര്‍ വീട്ടിലെത്തിയതിന് ശേഷം മഷി പുരട്ടിയ വിരല്‍ മുറിക്കുകയായിരുന്നു. ശാന്തിപുര്‍ പൊലീസ് സ്റ്റേഷനു പരിധിയില്‍ വരുന്ന അബ്ദുള്ളപൂര്‍ ഹല്‍സപൂര്‍ ഗ്രാമത്തിലെ ദളിത് വോട്ടറാണ് പവന്‍ കുമാര്‍.

സോഷ്യല്‍ മീഡിയയില്‍
വിരല്‍ മുറിക്കുന്നിന്‍റെ ദൃശ്യം പവന്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവരമറിഞ്ഞെത്തിയവര്‍ ഇയാളെ ഉടന്‍ ആശുപ്രതിയില്‍ എത്തിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications