കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാഹ്മണ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കി ബിഎസ്പി.... 20 ശതമാനം വോട്ട് കോണ്‍ഗ്രസിനൊപ്പം പങ്കിടും!!

Google Oneindia Malayalam News

ലഖ്‌നൗ: ബിഎസ്പി ദളിത് രാഷ്ട്രീയത്തില്‍ നിന്ന് പുതിയൊരു ബദല്‍ ഉണ്ടാക്കുന്നു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെ പരീക്ഷിക്കാത്ത രീതിയാണ് ബിഎസ്പി പുറത്തെടുത്തിരിക്കുന്നത്. മുന്നോക്ക വോട്ടിലേക്ക് മായാവതിയുടെ നോട്ടം. അതേസമയം കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ് ഇത്. അതിന് പുറമേ ബിജെപിയുടെ ഏറ്റവും ശക്തമായ വോട്ടുബാങ്ക് കൂടിയാണ് ഇത്. 2014ലെ മോദി തരംഗത്തിനും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച നേട്ടത്തിനും കാരണം മുന്നോക്ക വോട്ടുകളായിരുന്നു.

ഇതിലേക്കാണ് ബിഎസ്പി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. അതേസമയം ബിഎസ്പിയുടെ കേഡര്‍ രീതികള്‍ മുന്നേറുന്നുണ്ടെന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്. ദളിത്, ഒബിസി വോട്ടുബാങ്കുകള്‍ ബിഎസ്പി തൂത്തുവാരുമെന്ന് ഉറപ്പാണ്. അതിന് പുറമേ മുന്നോക്ക വോട്ടുകള്‍ കൂടി ഭിന്നിക്കുന്നത് യുപിയിലെ സര്‍വകാല തകര്‍ച്ചയിലേക്ക് ബിജെപിയെ നയിക്കുമെന്നാണ് ഇതോടെ വ്യക്തമാക്കുന്നത്.

ഗ്ലാമര്‍ പോരാട്ടം

ഗ്ലാമര്‍ പോരാട്ടം

അംബേദ്ക്കര്‍ നഗറിലാണ് ഇത്തരമൊരു നേട്ടത്തിന് മായാവതി കണ്ണുവെച്ചിരിക്കുന്നത്. കടുത്ത സ്ഥാനാര്‍ത്ഥിയെ ഇറക്കുകയും, മായാവതി പ്രത്യേക ശ്രദ്ധവെക്കുകയും ചെയ്യുന്നുണ്ട് മണ്ഡലത്തില്‍. പ്രധാനമന്ത്രി പദത്തിനുള്ള പോരാട്ടത്തിന് ഈ മണ്ഡലം നിര്‍ണായകമാണെന്ന് മായാവതി പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. മെയ് 23ലെ ഫലത്തിന് ശേഷം മായാവതി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയാല്‍, അവര്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സീറ്റും അംബേദ്ക്കര്‍ നഗറാണ്. ജാതി സമവാക്യങ്ങള്‍ മാറി മറിയുന്ന മണ്ഡലമാണിത്.

എന്തുകൊണ്ട് മുന്നോക്ക വോട്ടുകള്‍

എന്തുകൊണ്ട് മുന്നോക്ക വോട്ടുകള്‍

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ ദളിത്, ഒബിസി വോട്ടുകള്‍ക്കൊപ്പം മുന്നോക്ക വോട്ടുകളില്‍ ശക്തമായ സ്വാധീനമുണ്ടാകണം, അതിനാണ് ഇതുവരെയില്ലാത്ത പരീക്ഷണത്തിനായി ബിഎസ്പി ഒരുങ്ങുന്നത്. ബ്രാഹ്മണ വോട്ടുകളില്‍ കേന്ദ്രീകരിച്ചാണ് മായാവതി മുന്നോട്ട് പോകുന്നത്. ബിജെപി മുകുത് ബീഹാരി വര്‍മയാണ് അംബേദ്ക്കര്‍ നഗറിലെ സ്ഥാനാര്‍ത്ഥി. ബിഎസ്പി ബ്രാഹ്മണ നേതാവായ റിതേഷ് പാണ്ഡെയെ കളത്തിലിറക്കിയാണ് ഈ നീക്കത്തെ പൊളിച്ചത്.

അംബേദ്ക്കര്‍ നഗറിലെ തുടക്കം

അംബേദ്ക്കര്‍ നഗറിലെ തുടക്കം

അംബേദ്ക്കര്‍ നഗറിലെ ബ്രാഹ്മണ പോരാട്ടം മുന്നോക്ക വോട്ടുകളെ ബിഎസ്പിയിലേക്ക് കൊണ്ടുവരുമെന്ന് മായാവതിക്ക് ഉറപ്പുണ്ട്. 11 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. 2014ല്‍ ബിഎസ്പിയുടെ രാകേഷ് പാണ്ഡെയെ 1.4 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു ബിജെപിയുടെ ഹരി ഓം പാണ്ഡെ. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് സീറ്റ് നല്‍കിയിട്ടില്ല. 41.77 ശതമാനം വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ബിഎസ്പി ഇതുവരെ സ്വീകരിക്കാത്ത മുന്നോക്ക രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയതോടെ കൈവിട്ടത് ബിജെപിയുടെ മേധാവിത്വമാണ്.

മായാവതിയുടെ ലക്ഷ്യം ഇങ്ങനെ

മായാവതിയുടെ ലക്ഷ്യം ഇങ്ങനെ

ബിജെപിയുടെ വോട്ടുബാങ്ക് സമാജ് വാദി പാര്‍ട്ടി, ബിഎസ്പി സഖ്യത്തിനേക്കാള്‍ പിന്നില്‍. ഇരുവരും ചേര്‍ന്ന് 50.96 ശതമാനം വോട്ട് നേടിയിരുന്നു 2014ല്‍. ഇത് രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നതിന്റെ സൂചനയാണ്. ഹരി ഓം പാണ്ഡെ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതാണ് അദ്ദേഹത്തെ ബിജെപി ഒഴിവാക്കാന്‍ കാരണം. പാണ്ഡെയുടെ അനുയായികള്‍ ബിജെപിയുടെ വോട്ട് ഭിന്നിക്കുകയും ചെയ്താല്‍ അത് ബിജെപിയുടെ തകര്‍ച്ച ഉറപ്പാക്കും.

കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

കോണ്‍ഗ്രസ് വമ്പന്‍ നീക്കങ്ങളാണ് മുന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്നത്. കാശിയും വാരണാസിയും കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ എല്ലാ നീക്കങ്ങളും 50 ശതമാനം ബ്രാഹ്മണ വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമേ ബോട്ടുയാത്രയും വലിയ ചലനം ഉണ്ടാക്കിയിരിക്കുകയാണ്. ബിജെപിയുടെ വോട്ടുബാങ്കില്‍ നേരത്തെ തന്നെ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. അതിന് പുറമേ ബിഎസ്പി കൂടി വരുന്നത് ജാതിസമവാക്യത്തെ താളം തെറ്റിച്ചിരിക്കുകയാണ്.

20 ശതമാനം വോട്ട്

20 ശതമാനം വോട്ട്

യുപിയില്‍ 2014ലെ ബിജെപിയുടെ റെക്കോര്‍ഡ് വിജയത്തിന് കാരണം 20 ശതമാനം മുന്നോക്ക വോട്ടുകളാണ്. വലിയ രീതിയിലുള്ള ഏകീകരണം ബ്രാഹ്മണ വോട്ടുകളിലുണ്ടായിരുന്നു. ലഖ്‌നൗ അടക്കമുള്ള മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തവണ മുന്നോക്ക സംവരണം നയമൊന്നും കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന നിലപാടിലാണ് ബിജെപി. മുന്നോക്ക വോട്ടുകളില്‍ ത്രികോണ പോരാട്ടം ബിജെപിയെ കടുത്ത സമ്മര്‍ത്തിലാക്കുന്നുണ്ട്.

കോണ്‍ഗ്രസ് സജീവം

കോണ്‍ഗ്രസ് സജീവം

കോണ്‍ഗ്രസ് മുന്നോക്ക മേഖലകളില്‍ സജീവമായി രംഗത്തുണ്ട്. ഇതിന് പുറമേ യാദവ് മുസ്ലീം ദളിത് വോട്ടുകളെ ഒരുമിപ്പിച്ചുള്ള മായാവതിയുടെ നീക്കങ്ങളും ബിജെപിയെ സമ്മര്‍ദത്തിലാക്കുന്നു. സെയിന്റ് കാബിര്‍ നഗറില്‍ കോണ്‍ഗ്രസ് യാദവ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. ബാലചന്ദ്ര യാദവാണ് സ്ഥാനാര്‍ത്ഥി. ഇയാള്‍ ബിജെപിയുടെയും സമാജ് വാദി പാര്‍ട്ടിയുടെയും വോട്ടുകള്‍ ഭിന്നിക്കും. മായാവതിക്ക് മുന്നിലുള്ള ഏക ഭീഷണി കോണ്‍ഗ്രസ് മാത്രമാണ്. എന്നാല്‍ 48.52 ശതമാനം വോട്ടുമായി മഹാസഖ്യം തന്നെ ഈ മണ്ഡലത്തിലും മുന്നില്‍ നില്‍ക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മോദി പ്രധാന നുണയന്‍.... കുറച്ച് പണിയും കൂടുതല്‍ സംസാരവും ഉള്ള സ്ത്രീകളെ പോലെയെന്ന് സിദ്ദു!!മോദി പ്രധാന നുണയന്‍.... കുറച്ച് പണിയും കൂടുതല്‍ സംസാരവും ഉള്ള സ്ത്രീകളെ പോലെയെന്ന് സിദ്ദു!!

English summary
bsp tries to get upper cast votes bjp have concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X