മായാവതിയുടെ പിറന്നാളിന് കേക്കിന് വേണ്ടി അണികളുടെ കടിപിടി, വീഡിയോ വൈറൽ
ലഖ്നൗ: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതിയുടെ പിറന്നാള്‍ എല്ലാ വര്‍ഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ആഘോഷമാണ്.തങ്ങളുടെ ബെഹന്‍ജിയുടെ ജന്മദിനനാളില് പാട്ടും നൃത്തവും കേക്ക് മുറിയും മറ്റുമായി ആഘോഷങ്ങള്‍ പ്രവര്‍ത്തകര്‍ കൊഴുപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ തന്റെ 63ാം പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നും വേണ്ട എന്നുളള തീരുമാനത്തില്‍ ആയിരുന്നു മായാവതി.
എന്നാല്‍ അതൊന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഘോഷങ്ങളെ കാര്യമായി ബാധിച്ചില്ല. അവര്‍ പതിവ് പോലെ തന്നെ മായാമതിയുടെ ജന്മദിനം തകര്‍ത്താഘോഷിച്ചു. അതിനിടെ ഉത്തര്‍ പ്രദേശിലെ അമോറയില്‍ ബിഎസ്പി പ്രവര്‍ത്തകര്‍നടത്തിയ ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതാകട്ടെ പാര്‍ട്ടിയെ ഒന്നാകെ നാണം കെടുത്തുകയും ചെയ്തിരിക്കുന്നു.

അമോറയില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ തയ്യാറാക്കിയത് 63 കിലോ വരുന്ന വമ്പന്‍ കേക്ക് ആയിരുന്നു. അതിഥികളെ അടക്കം ക്ഷണിച്ചായിരുന്നു ആഘോഷം. എന്നാല്‍ കേക്ക് വേദിയിലേക്ക് എത്തിച്ചത് മാത്രമേ നേതാക്കള്‍ക്ക് ഓര്മ്മയുണ്ടാക്കാന് വഴിയുളളൂ. പരിപാടിക്കെത്തിയ ബിഎസ്പി പ്രവര്‍ത്തകര്‍ കേക്കിന് മുകളില്‍ ചാടി വീണു. കിട്ടാവുന്നത് അത്രയും വാരിയെടുത്തു.
കേക്ക് കിട്ടാനായി പ്രവര്‍ത്തകര്‍ കടിപിടി കൂടുന്നത് കണ്ട് നേതാക്കളും അതിഥികളും അന്തം വിട്ട് നിന്നു. പ്രവര്‍ത്തകരോട് മാറിപ്പോകാനും അച്ചടക്കം പാലിക്കാനും നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നിമിഷങ്ങള്‍ക്കകം ആട് കിടന്ന ഇടത്ത് പൂട പോലുമില്ല എന്ന അവസ്ഥയായി കേക്കിന്റെത്. കൂട്ടത്തിലാരോ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ കേക്കിന് വേണ്ടിയുളള യുദ്ധം നാട്ടില്‍ പാട്ടായി. പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ച മറ്റിടങ്ങളില്‍ നിന്നും ഇത്തരം വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്.
#WATCH: People loot cake during an event in Amroha, on Bahujan Samaj Party (BSP) chief Mayawati's 63rd birthday today. pic.twitter.com/8Q4bDWdr66
— ANI UP (@ANINewsUP) January 15, 2019
Mayawati's Birthday cake. Uttar pradesh, never change. pic.twitter.com/zwiTY7Veju
— Gabbbar (@GabbbarSingh) January 15, 2019
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications