കർണാടകയിൽ അന്തിമ വിജയം ഉറപ്പിച്ച് യെദ്യൂരപ്പ.. 5 മണിക്ക് ശേഷം ബിജെപിയുടെ വിജയാഘോഷം!
ബെംഗളൂരു: കര്‍ണാടകയുടെ ഇരുപത്തിമൂന്നാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ വാഴുമോ വീഴുമോ എന്നറിയാന്‍ ഇനിയുള്ളത് വെറും മണിക്കൂറുകള്‍ മാത്രമാണ്. സുപ്രീം കോടതി വിശ്വാസ വോട്ടെടുപ്പിന്റെ സമയം നിശ്ചയിച്ചത് മുതല്‍ കുതിരക്കച്ചവടം തകൃതിയായി നടക്കുന്നു. ജെഡിഎസിന്റെ രണ്ട് എംഎല്‍മാരെ സ്വന്തം പാളയത്തില്‍ ബിജെപി എത്തിച്ച് കഴിഞ്ഞു.
വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ സാധിക്കും എന്ന ഉറച്ച ആത്മവിശ്വാസമാണ് ബിജെപിയും യെദ്യൂരപ്പയും പ്രകടിപ്പിക്കുന്നത്. ഒരു രാത്രി കൊണ്ട് അതിന് വേണ്ടി അമിത് ഷാ എന്തൊക്കെ കളികള്‍ കളിച്ചിട്ടുണ്ട് എന്നത് വിശ്വാസ വോട്ടെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകും.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കും എന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പാണ് എന്നാണ് യെദ്യൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞത്. മാത്രമല്ല വൈകിട്ട് 5 മണിക്ക് ശേഷം ആഘോഷത്തിന് ഒരുങ്ങാന്‍ യെദ്യൂരപ്പ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടും കഴിഞ്ഞു. രാവിലെ ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ.
Recommended Video

വിശ്വാസ വോട്ട് നേടിയ ശേഷം നാളെ കര്‍ണാടക ജനതയ്ക്ക് ഉറപ്പ് നല്‍കിയ എല്ലാ തീരുമാനങ്ങളും താന്‍ കൈക്കൊള്ളുമെന്നും യെദ്യൂരപ്പ പറഞ്ഞു. അതേസമയം ജെഡിഎസില്‍ നിന്നും രണ്ട് എംഎല്‍എമാര്‍ പോയതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ ആത്മവിശ്വാസം ചോരുകയാണ്. ബെംഗളൂരുവിലേക്ക് കോണ്‍ഗ്രസ് തിരിച്ചത് തന്നെ എംഎല്‍എമാരുടെ തലയെണ്ണിയതിന് ശേഷമാണ്. റിസോര്‍ട്ടില്‍ നിന്നും ആരെങ്കിലും ചാടിപ്പോയിട്ടുണ്ടോ എന്നുറപ്പിക്കാനായിരുന്നു തലയെണ്ണല്‍.












Click it and Unblock the Notifications