കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ച; യെദ്യൂരപ്പ ശിവകുമാറിനെ കണ്ടു, അടച്ചിട്ടമുറിയില്‍ ഒരുമണിക്കൂര്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ അപൂര്‍വ കൂടിക്കാഴ്ച. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിനെ വസതിയിലെത്തി കണ്ടു. ഇരുനേതാക്കളും ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തി. യെദ്യൂരപ്പ രാഷ്ട്രീയ കളം മാറുകയാണെന്ന് അഭ്യൂഹം പരന്നു.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണയാക പങ്കുവഹിച്ച കോണ്‍ഗ്രസ് നേതാവാണ് ഡികെ ശിവകുമാര്‍. ഇദ്ദേഹവുമായി പ്രതിപക്ഷ നേതാവ് കൂടിയായ യെദ്യൂരപ്പ നേരിട്ടെത്തി ചര്‍ച്ച നടത്തുന്നതില്‍ ചില സൂചനകളുണ്ടെന്നാണ് പ്രചാരണം. എന്നാല്‍ നേതാക്കളുടെ പ്രതികരണം മറിച്ചായിരുന്നു. വിവരങ്ങള്‍ ഇങ്ങനെ....

പ്രതിപക്ഷ നേതാവിന്റെ വരവ്

പ്രതിപക്ഷ നേതാവിന്റെ വരവ്

കര്‍ണാടക ബിജെപിയുടെ അധ്യക്ഷനാണ് മുന്‍ മുഖ്യമന്ത്രിയായ യെദ്യൂരപ്പ. നിലവില്‍ പ്രതിപക്ഷ നേതാവുമാണ്. ഇദ്ദേഹം നേരിട്ട് കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാറിനെ കാണാന്‍ എത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. ജലവിഭവമന്ത്രിയാണ് കോണ്‍ഗ്രസിന്റെ ട്രബിള്‍ഷൂട്ടര്‍ കൂടിയായ ഡികെഎസ്.

കൂടെ മകനും

കൂടെ മകനും

ശിവകുമാറിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് യെദ്യൂരപ്പ ചര്‍ച്ച നടത്തിയത്. യെദ്യൂരപ്പയ്‌ക്കൊപ്പം മകനും ശിവമോഗ എംപിയുമായ ബിവൈ രാഘവേന്ദ്രയുമുണ്ടായിരുന്നു. ഒരുമണിക്കൂറോളം നേതാക്കളുടെ ചര്‍ച്ച തുടര്‍ന്നു. ചര്‍ച്ചയ്ക്ക് ശേഷം പ്രചരിച്ചത് രണ്ടുകാര്യങ്ങളാണ്.

ജലസേചനം, രാഷ്ട്രീയം

ജലസേചനം, രാഷ്ട്രീയം

ശിവമോഗയിലെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെന്നാണ് ഒരു വിവരം. യെദ്യൂരപ്പ രാഷ്ട്രീയമായ പുതിയ സഖ്യം തേടുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ശിവകുമാറിനെ കണ്ടത് എന്നാണ് മറ്റൊരു പ്രചാരണം.

പ്രചാരണം തള്ളി നേതാക്കള്‍

പ്രചാരണം തള്ളി നേതാക്കള്‍

ശിവമോഗയിലെ ജലസേചന പദ്ധതിയാണ് ചര്‍ച്ചയിലെ വിഷയമെന്നാണ് ഔദ്യോഗിക വിവരം. യെദ്യൂരപ്പയുടെ മകന്റെ മണ്ഡലമാണ് ശിവമോഗ. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം ശിവകുമാറും യെദ്യൂരപ്പയും തള്ളി. നേതാക്കള്‍ പുഞ്ചിരിച്ചുകൊണ്ടാണ് വിഷയത്തില്‍ പ്രതികരിച്ചത്.

കടുത്ത വരള്‍ച്ചയിലേക്ക്

കടുത്ത വരള്‍ച്ചയിലേക്ക്

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഇരുനേതാക്കളും പറഞ്ഞു. ശിവമോഗയിലെ ജലസേചന വിഷയമാണ് കൂടിക്കാഴ്ചയ്ക്ക് കാരണമെന്ന് യെദ്യൂരപ്പ പറഞ്ഞു. ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ഇക്കാര്യം മന്ത്രിയുമായി ചര്‍ച്ച നടത്താനാണ് എത്തിയതെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

മതിയായ ഫണ്ട് അനുവദിക്കണം

മതിയായ ഫണ്ട് അനുവദിക്കണം

ശിവമോഗയില്‍ മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഉദ്ദേശം. യെദ്യൂരപ്പയുടെ മണ്ഡലമായ ശിക്കാരിപുരയില്‍ നാല് ജലസേചന പദ്ധതികളാണ് നടപ്പാക്കാനുള്ളത്. ഇതിന് മതിയായ ഫണ്ട് അനുവദിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെദ്യൂരപ്പ പറഞ്ഞു.

ചര്‍ച്ചയില്‍ മറ്റു ചിലരും

ചര്‍ച്ചയില്‍ മറ്റു ചിലരും

ജലസേചന പദ്ധതി നടപ്പാക്കുന്നതിന് 2000 കോടി രൂപ തങ്ങള്‍ ആവശ്യപ്പെട്ടുവെന്ന് രാഘവേന്ദ്ര പറഞ്ഞു. മന്ത്രി അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നും എംപി കൂട്ടിച്ചേര്‍ത്തു. വനംവകുപ്പിന്റെ പ്രധാന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ജലസേചനം, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്ന് രാഘവേന്ദ്ര വ്യക്തമാക്കി.

രണ്ടു മാസം മുമ്പ്

രണ്ടു മാസം മുമ്പ്

ശിവകുമാറും ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. രണ്ടു മാസം മുമ്പ് യെദ്യൂരപ്പ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. എന്നാല്‍ തിരക്കു കാരണം സാധിച്ചിരുന്നില്ല. ഇപ്പോഴാണ് ഒഴിവ് കിട്ടിയത്. ഇക്കാര്യം യെദ്യൂരപ്പയെ അറിയിച്ചു. അദ്ദേഹം എത്തിയെന്നും മന്ത്രി ശിവകുമാര്‍ പറഞ്ഞു.

രാഷ്ട്രീയ ചര്‍ച്ചയെന്ന് പ്രചരിക്കാന്‍ കാരണം

രാഷ്ട്രീയ ചര്‍ച്ചയെന്ന് പ്രചരിക്കാന്‍ കാരണം

ജലസേചന പദ്ധതി ഗുണം ചെയ്യുന്ന സോറബയിലെ ബിജെപി എംഎല്‍എ കുമാര്‍ ബംഗാരപ്പ, ശിവമോഗ റൂറല്‍ എംഎല്‍എ കെബി അശോക് നായിക് എന്നിവരുടെ അസാന്നിധ്യമാണ് രാഷ്ട്രീയ ചര്‍ച്ചയാണ് നടന്നതെന്ന അഭ്യൂഹത്തിന് കാരണം. യെദ്യൂരപ്പയും മകനും മാത്രം എത്തിയതിന് പിന്നില്‍ രാഷ്ട്രീയം തന്നെയാണെന്ന് ചില കോണുകളില്‍ നിന്ന് പ്രചാരണമുണ്ടായി.

വനംമന്ത്രിയെ വിളിപ്പിച്ചു

വനംമന്ത്രിയെ വിളിപ്പിച്ചു

ചര്‍ച്ചക്കിടെ ശിവകുമാര്‍ വനം മന്ത്രി ആര്‍ ശങ്കറിനെ വിളിച്ചുവരുത്തി. സിഗന്ദൂര്‍ പാലത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ശിവകുമാര്‍ ആവശ്യപ്പെട്ടു. പാലത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തറക്കല്ലിട്ടിരുന്നു. എന്നാല്‍ കേന്ദ്ര വനംമന്ത്രാലയം ഉടക്കിട്ടതിനെ തുടര്‍ന്ന് പദ്ധതി മുടങ്ങിക്കിടക്കുകയാണ്.

രാഷ്ട്രീയ ചാണക്യന്‍

രാഷ്ട്രീയ ചാണക്യന്‍

കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീത്തിലെ ചാണക്യനാണ് ഡികെ ശിവകുമാര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം നടത്തിയ നീക്കമാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തത്. സര്‍ക്കാര്‍ രൂപീകരണത്തിലും മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ശിവകുമാര്‍. നേരത്തെ ഉടക്കി നിന്നിരുന്ന ജെഡിഎസിനെ സഖ്യമാക്കുന്നതില്‍ ശിവകുമാര്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

English summary
BS Yeddyurappa goes to DK Shivakumar home, sparks speculation of political alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X