കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡിയൂരപ്പ ദില്ലിയിലേക്ക്, വിമതരെ മന്ത്രിസ്ഥാനത്തെത്തിക്കാന്‍ നീക്കം, കര്‍ണാടകത്തില്‍ സസ്‌പെന്‍സ്

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി മുഖ്യമന്ത്രി യെഡ്ഡിയൂരപ്പ. ഇതിനായി അദ്ദേഹം ദില്ലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. 17 എംഎല്‍എമാരെ മന്ത്രിയാക്കാതെ നല്ല രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്നാണ് യെഡ്ഡിയൂരപ്പയുടെ വിലയിരുത്തല്‍. ഇവരെ അയോഗ്യരാക്കിയതിനെതിരെ നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയിലാണ്. യെഡ്ഡിയൂരപ്പ് നാളെ ദില്ലിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

1

അമിത് ഷായെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും അദ്ദേഹം കാണും. ബെല്ലാരിയില്‍ നിന്നുള്ള ശ്രീരാമുലു അടക്കമുള്ള നേതാക്കള്‍ മന്ത്രിയാവാനാണ് സാധ്യത. അതേസമയം വിമത എംഎല്‍എമാരെ ഒപ്പം കൂട്ടേണ്ടെന്ന നിലപാടാണ് പാര്‍ട്ടിയിലുള്ളത്. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തെ വീഴ്ത്തുന്നതില്‍ ഈ എംഎല്‍എമാരാണ് നിര്‍ണായക പങ്കുവഹിച്ചത്. ഇവരെ സര്‍ക്കാരിന്റെ ഭാഗക്കാക്കിയാല്‍ അധിക കാലം മുന്നോട്ട് പോകില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ഇതില്‍ കുറച്ച് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് യെഡ്ഡിയൂരപ്പ പറയുന്നു. ഇവരാണ് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചതെന്ന് യെഡ്ഡിയൂരപ്പ പറയുന്നു. അതേസമയം സുപ്രീം കോടതി വിധി വന്നതിന് ശേഷം മതിയെ ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതെന്ന ആശങ്കയിലാണ് യെഡ്ഡിയൂരപ്പ. അങ്ങനെയെങ്കില്‍ മന്ത്രിസഭാ രുപീകരണം ഇനിയും വൈകും. പക്ഷേ അപ്പോള്‍ പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമര്‍ശനത്തെ ബിജെപി നേരിടേണ്ടി വരും.

നിയമപ്രകാരം വിലക്കേര്‍പ്പെടുത്തിയ എംഎല്‍എമാര്‍ക്ക് മന്ത്രിയാവാന്‍ സാധിക്കില്ല. ബിജെപിക്ക് ഈ മന്ത്രിമാരോട് അനുതാപമുണ്ടെന്ന് ബിജെപി വക്താവ് പറയുന്നു. കാരണം ബിജെപിക്ക് വേണ്ടിയാണ് ഇവര്‍ പോരാടിയത്. ഇവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയോ അതോ സുപ്രീം കോടതി ഇവരുടെ വിലക്ക് മാറ്റുകയോ ചെയ്താല്‍ മാത്രമേ മന്ത്രിസഭയില്‍ ഇവരെ ഉള്‍പ്പെടുത്താനാവൂ. അത്രയും സമയം ഇവര്‍ക്ക് മന്ത്രിസഭയുടെ ഭാഗമാകാന്‍ കഴിയില്ലെന്നും ബിജെപി വക്താവ് എന്‍ രവികുമാര്‍ പറഞ്ഞു. അതേസമയം വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ സമ്മതമാണെന്ന് ബിജെപി എംഎല്‍എ എസ്എ രാമദാസും പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെ

English summary
bsy will meet amit shah on cabinet formation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X