ബിടെക്കുകാരനായ റെയില്‍വേ പോര്‍ട്ടർ യുവാവിന് സ്വകാര്യ എഞ്ചിനിയറിങ്ങ് കോളേജിന്റെ ജോലി വാഗ്ദാനം
ബത്തിന്‍ഡ: ബിടെക്ക് പൂര്‍ത്തിയാക്കി റെയില്‍വേയില്‍ ചരക്ക് തൊഴിലാളിയായി ജോലി ചെയ്യേണ്ടി വന്ന യുവാവിന് ദസറ ദിനത്തില്‍ ഭാഗ്യം വന്നു ചേര്‍ന്നു. കഴിഞ്ഞ ദിവസത്തില്‍ ടൈം ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബത്തിന്‍ഡ റെയില്‍വേ പോര്‍ട്ടറായ മോന്‍ ലാലിനെ(25) തേടി ഭാഗ്യം എത്തിയത്
ബിടെക്കിന് ചേര്‍ന്ന വര്‍ഷം മുതല്‍ പഠിയ്ക്കാനുള്ള പണത്തിനായി റെയില്‍വേയില്‍ കൂലിയായി ജോലി ചെയ്യ്തിരുന്നു മോന്‍ ലാല്‍. പഠനവും ജോലിയും ഒന്നിച്ച് കൊണ്ടു പോയി നല്ല മാര്‍ക്കോടെ വിജയിച്ചെങ്കിലും പഠിച്ച വിഷയത്തില്‍ ജോലി ലഭിച്ചില്ല. പിന്നീട് കൂലി ജോലി തന്നെ തുടരേണ്ടി വന്നു.

ടൈം ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ബിടെക്കുകാരനായ മോന്‍ ലാലിന്റെ വാര്‍ത്ത സ്വകാര്യ എഞ്ചിനിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈസ് ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുകയും മഹാരാജാ രജ്ഞിത്ത് സിങ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു.
മോന്‍ ലാലിന്റെ ഭാര്യ നിവേദ ലാല്‍ ഇപ്പോള്‍ എംടെക്ക് വിദ്യാര്‍ത്ഥിയാണ്. പഠനം പൂര്‍ത്തിയാക്കിയാല്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ജോലി നല്‍കാമെന്ന് കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ദസറ ദിനത്തില്‍ തനിക്ക് ദൈവം നല്‍കിയ സമ്മാനമാണിതെന്ന് മോന്‍ ലാല്‍ പറഞ്ഞു.












Click it and Unblock the Notifications