കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബിഎക്കാരും ബിടെക്കുക്കാരും തൂപ്പുജോലിക്ക്! ഒരു ലക്ഷത്തിലധികം അപേക്ഷകര്‍...സംശയിക്കേണ്ട സത്യമാണ്...

തൂപ്പുകാരനാവാന്‍ അപേക്ഷിച്ചിരിക്കുന്നതില്‍ കൂടുതല്‍ പേരും എംബിഎ, ബിടെക്ക് തുടങ്ങിയ പ്രൊഫഷണല്‍ ബിരുദധാരികളാണ് .

  • By Afeef Musthafa
Google Oneindia Malayalam News

അലഹാബാദ്: കരാറടിസ്ഥാനത്തില്‍ തൂപ്പുജോലിക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ അലഹാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇത്രയധികം അപേക്ഷകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ല. അലഹാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മാത്രം 119 തൂപ്പുകാരുടെ ഒഴിവുകളാണുള്ളത്. പക്ഷേ ഒരു ലക്ഷത്തിന് മുകളില്‍ അപേക്ഷകളാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന് ലഭിച്ചിട്ടുള്ളത്.

അപേക്ഷകരില്‍ ഭൂരിഭാഗം പേരും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. തൂപ്പുകാരനാവാന്‍ അപേക്ഷിച്ചിരിക്കുന്നതില്‍ കൂടുതല്‍ പേരും എംബിഎ, ബിടെക്ക് തുടങ്ങിയ പ്രൊഫഷണല്‍ ബിരുദധാരികളാണ് . ഹിന്ദിയില്‍ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്കെല്ലാം ജോലിക്ക് അപേക്ഷിക്കാമെന്നായിരുന്നു കോര്‍പ്പറേഷന്റെ വിഞ്ജാപനത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും തൊഴില്‍രഹിതരായ നിരവധി പേരുണ്ടെന്ന കണക്കുകളാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

ഹിന്ദി അറിഞ്ഞാല്‍ മാത്രം മതി

ഹിന്ദി അറിഞ്ഞാല്‍ മാത്രം മതി

തൂപ്പുകാരനാവാന്‍ ഹിന്ദി ഭാഷ എഴുതാനും വായിക്കാനും മാത്രം അറിഞ്ഞാല്‍ മതി. അലഹാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മാത്രം 119 ഒഴിവുകളാണുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലും നൂറോളം ഒഴിവുകളുണ്ട്.

എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍

എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍

തൂപ്പുകാരാവാന്‍ അപേക്ഷിച്ചവരുടെ വിദ്യാഭ്യാസ യോഗ്യത കണ്ടാണ് അധികൃതര്‍ ഞെട്ടിയത്. ഭൂരിപക്ഷം പേരും എംബിഎ, ബിടെക്ക് ബിരുദധാരികള്‍. 119 ഒഴിവുകളിലേക്ക് ആകെ ലഭിച്ചത് 1.10 ലക്ഷം അപേക്ഷയും. ഇത്രയധികം അപേക്ഷകരില്‍ നിന്ന് എങ്ങനെ പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുമെന്നതാണ് അധികൃതരെ കുഴക്കുന്ന കാര്യം.

നടപടികള്‍ പൂര്‍ത്തിയാവാന്‍ 2 വര്‍ഷമെടുക്കും

നടപടികള്‍ പൂര്‍ത്തിയാവാന്‍ 2 വര്‍ഷമെടുക്കും

ദിവസേന 250 വീതം അപേക്ഷകര്‍ക്കാണ് അധികൃതര്‍ ഇപ്പോള്‍ പരീക്ഷയും മറ്റു ടെസ്റ്റുകളും സംഘടിപ്പിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ എല്ലാ ന
ടപടികളും പൂര്‍ത്തിയായി അന്തിമ പട്ടിക തയ്യാറാക്കാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ സമയമെങ്കിലും വേണ്ടിവരുമെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നു

തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നു

പ്രൊഫഷണല്‍ ബിരുദമുണ്ടായിട്ടും ആര്‍ക്കും ജോലി ലഭിക്കുന്നില്ലെന്ന വസ്തുതയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. അലഹാബാദില്‍ മാത്രം ഇത്രയധികം തൊഴില്‍രഹിതരായ യുവാക്കളുണ്ടെന്ന കണക്ക് അമ്പരപ്പുണ്ടാക്കുന്നവയാണ്.

English summary
MBAs and BTechs are among the 1.10 lakh candidates competing to bag jobs as contractual sweepers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X