കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നിന്നുള്ള കാറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശക്തി ഈ രണ്ടുപേര്‍, കിങ്‌മേക്കേഴ്‌സ് ബിടിപി

Google Oneindia Malayalam News

ജയ്പൂര്‍: കഴിഞ്ഞ ഒരാഴ്ചയായി അശോക് ഗെഹ്ലോട്ട് നേതൃത്വം നല്‍കുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റ് വിമത നീക്കം നടത്തിയതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ഞായറാഴ്ച ദില്ലിയിലേക്ക് പുറപ്പെട്ട പൈലറ്റും അനുയായികളും ഇതുവരെ തിരിച്ചെത്തിയിട്ടില്ല.

ഹരിയാനിയലെ റിസോര്‍ട്ടില്‍ കഴിയുന്ന പൈലറ്റിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയാണ്. എന്നാല്‍ പൈലറ്റ് കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ക്കാരിന് പ്രശ്മില്ലെന്ന് അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതിന് കാരണം ഇവരാണ്...

നിര്‍ണായ ശക്തി

നിര്‍ണായ ശക്തി

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായ വേളയില്‍ രാജസ്ഥാനിലെ നിര്‍ണായ ശക്തിയായി മാറുകയാണ് ബിടിപി. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി കോണ്‍ഗ്രസ് സര്‍ക്കാരിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചത് ശനിയാഴ്ചയാണ്. തൊട്ടുപിന്നാലെയാണ് ഗെഹ്ലോട്ട് നീക്കങ്ങള്‍ ശക്തമാക്കിയത്.

രണ്ട് എംഎല്‍എമാര്‍

രണ്ട് എംഎല്‍എമാര്‍

ബിടിപിക്ക് രണ്ട് എംഎല്‍എമാര്‍ മാത്രമേയുള്ളൂ. ഇവര്‍ നേരത്തെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നവരാണ്. എന്നാല്‍ പ്രതിസന്ധി തുടങ്ങിയ വേളയില്‍ പിന്തുണ പിന്‍വലിച്ചു. പിന്നീട് നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം ശനിയാഴ്ച വീണ്ടും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ബിടിപിയുടെ നിലപാട്

ബിടിപിയുടെ നിലപാട്

കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന മറ്റു കക്ഷികളും സ്വതന്ത്രരും ഒരിക്കലും ബിജെപിയെ പിന്തുണയ്ക്കാത്തവരാണ്. എന്നാല്‍ ബിടിപിയുടെ കാര്യം അങ്ങനെയല്ല. ഇവര്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മല്‍സരിച്ച് ജയിച്ചുകയറിയവരാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ പിന്തുണയ്ക്കാമെന്ന പോളിസിക്കാരാണിവര്‍.

 കോണ്‍ഗ്രസിന് ശ്വാസം നേരെ വീണു

കോണ്‍ഗ്രസിന് ശ്വാസം നേരെ വീണു

സച്ചിന്‍ പൈലറ്റും സംഘവും വിമത സ്വരം ഉയര്‍ത്തിയതിന് പിന്നാലെയാണ് ബിടിപി പിന്തുണ പിന്‍വലിച്ചത്. ഇതോടെ വന്‍ പ്രതിസന്ധിയിലാകുകയായിരുന്നു ഗെഹ്ലോട്ട് സര്‍ക്കാര്‍. ഇവരെ അനുനയിപ്പിക്കാനായിരുന്നു പിന്നീടുള്ള നീക്കം. ഈ നീക്കം വിജയിച്ചതോടെയാണ് ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ടത്.

103 എംഎല്‍എമാരുടെ പിന്തുണ

103 എംഎല്‍എമാരുടെ പിന്തുണ

ശനിയാഴ്ച രാത്രി ഗവര്‍ണറെ കണ്ട ഗെഹ്ലോട്ട് 103 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്നാണ് അറിയിച്ചത്. ബിടിപി അല്ലാത്ത 101 അംഗങ്ങളുടെ പിന്തുണ ഗെഹ്ലോട്ട് നേരത്തെ ഉറപ്പിച്ചു എന്ന് വേണം കരുതാന്‍. എന്നാല്‍ 101 അംഗങ്ങള്‍ എന്നുള്ളത് കേവല ഭൂരിപക്ഷം കടക്കുന്ന മാന്ത്രിക നമ്പര്‍ മാത്രമാണ്.

കിങ്‌മേക്കേഴ്‌സ്

കിങ്‌മേക്കേഴ്‌സ്

101 അംഗങ്ങളുമായി ഗവര്‍ണറെ കാണാന്‍ ഗെഹ്ലോട്ടിന് ആശങ്കയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ബിടിപി വീണ്ടും പിന്തുണയുമായി എത്തിയത്. ഇതോടെ 103 അംഗങ്ങളുടെ പിന്തുണയായി. അതുകൊണ്ടാണ് ബിടിപി പറയുന്നത്, രാജസ്ഥാനിലെ കിങ്‌മേക്കേഴ്‌സ് തങ്ങളാണ് എന്ന്.

ഉടന്‍ രാജ്ഭവനിലേക്ക്

ഉടന്‍ രാജ്ഭവനിലേക്ക്

രാജ്കുമാര്‍ റാവത്ത്, രാംപ്രസാദ് ദിന്‍ദോര്‍ എന്നിവരാണ് ബിടിപിയുടെ എംഎല്‍എമാര്‍. ഇവരുമായി കോണ്‍ഗ്രസ് നേതാക്കളും ബിടിപി അധ്യക്ഷന്‍ മഹേഷ് ഭായ് സി വാസവയും നടത്തിയ ചര്‍ച്ചയണ് ഏറ്റവും ഒടുവില്‍ ഫലം കണ്ടത്. പിന്തുണ ഉറപ്പിച്ചുവെന്ന് ബോധ്യമായ ഗെഹ്ലോട്ട് ഉടന്‍ രാജ്ഭവനിലേക്ക് തിരിക്കുകയായിരുന്നു.

 17 ആവശ്യങ്ങള്‍

17 ആവശ്യങ്ങള്‍

എങ്ങനെയാണ് ബിടിപിയുടെ പിന്തുണ ഗെഹ്ലോട്ട് ഉറപ്പിച്ചത് എന്ന ചോദ്യം നിര്‍ണായകമാണ്. 17 ആവശ്യങ്ങളാണ് ബിടിപി സര്‍ക്കാരിന് മുന്നില്‍ വച്ചത്. എല്ലാം പരിഗണിക്കാമെന്ന് ഗെഹ്ലോട്ട് ഉറപ്പ് നല്‍കിയതോടെയാണ് പിന്തുണ ഉറപ്പിച്ചത്. ആദിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട 17 ആവശ്യങ്ങളാണ് ബിടിപി മുന്നോട്ടുവച്ചത്.

രൂപീകരിച്ചത് ഗുജറാത്തില്‍

രൂപീകരിച്ചത് ഗുജറാത്തില്‍

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മല്‍സരിച്ച ബിടിപി രൂപീകരിച്ചത് ഗുജറാത്തിലാണ്. ആദിവാസികളുടെ പുരോഗതിയും ക്ഷേമവുമാണ് ഇവരുടെ അജണ്ട. തങ്ങളുടെ ആവശ്യങ്ങള്‍ ആര് അംഗീകരിക്കുന്നുവോ അവരെ പിന്തുണയ്ക്കുമെന്നതാണ് ഈ പാര്‍ട്ടിയുടെ നിലപാട്.

യുവാക്കളുടെ കൂട്ടായ്മ

യുവാക്കളുടെ കൂട്ടായ്മ

2017ലാണ് ബിടിപി ഗുജറാത്തില്‍ രൂപീകരിച്ചത്. തൊട്ടടുത്ത വര്‍ഷം രാജസ്ഥാനിലും പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങി. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ രാജസ്ഥാനിലെ ആദിവാസി ഭൂരിപക്ഷ മേഖലയില്‍ 11 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചു. എല്ലാവരും യുവാക്കള്‍. രാജ്കുമാര്‍ റാവത്ത് 26 വയസിലാണ് എംഎല്‍എ ആയത്.

ഗെഹ്ലോട്ടിന്റെ പിന്തുണ ഇങ്ങനെ

ഗെഹ്ലോട്ടിന്റെ പിന്തുണ ഇങ്ങനെ

അശോക് ഗെഹ്ലോട്ടിന് 103 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്ന് പറയുന്നു. 88 കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ, ബിടിപി, സിപിഎം രണ്ട് വീതം, ഒരു ആര്‍ജെഡി, 10 സ്വതന്ത്രര്‍ എന്നിങ്ങനെയാണ് ഗെഹ്ലോട്ട് ക്യാംപിലെ കണക്ക്. ബിജെപിക്ക് 76 അംഗങ്ങളുണ്ട്. ബാക്കിയുള്ളവര്‍ സച്ചിന്‍ പൈലറ്റിനൊപ്പമാണ്.

ഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയംഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയം

English summary
BTP the real Kingmakers in Rajasthan; They support to Ashok Gehlot's Congress government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X