കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ചിരിച്ച് കോണ്‍ഗ്രസ്; ഗെലോട്ട് സര്‍ക്കാറിന് പിന്തുണയേറുന്നു, ഒപ്പമുണ്ടെന്ന് ബിടിപി

Google Oneindia Malayalam News

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെതിരായ നീക്കത്തില്‍ രാജസ്ഥാനിലെ അശോക് ഗലോട്ട് സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക തിരിച്ചടിയേറ്റിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എംഎല്‍എമാര്‍ക്കുമെതിരെ ജുലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്നാണ് രാജസ്ഥാന്‍ സ്പീക്കറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. കോടതി വിധി താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. അതേസമയം തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

 200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍

സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള വിമത നീക്കം ആരംഭിക്കുന്നതിന് മുമ്പ് 200 അംഗ നിയമസഭയില്‍ 124 പേരുടെ പിന്തുണയായിരുന്നു അശോക് ഗെലോട്ട് സര്‍ക്കാറിന് ഉണ്ടായിരുന്നത്. ഇതില്‍ കോണ്‍ഗ്രസിന് തനിച്ച് 107 പേരാണ് ഉള്ളത്. രാജസ്ഥാന്‍ നിയമസഭയില്‍ ആകെയുള്ള ബിഎസ്പിയുടെ 6 അംഗങ്ങളും 2019 ല്‍ കോണ്‍ഗ്രസില്‍ എത്തിയതോടെയാണ് അവരുടെ അംഗബലം 101 ല്‍ നിന്നും 107 ല്‍ എത്തിയത്.

അംഗബലം

അംഗബലം

കോണ്‍ഗ്രസിന്‍റെ 107 ന് പുറമെ, രണ്ട് അംഗങ്ങളുള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി, ആര്‍എല്‍ഡി എന്നിവരും 12 സ്വതന്ത്രരും സര്‍ക്കാറിനൊപ്പമായിരുന്നു. രണ്ട് അംഗങ്ങളുള്ള സിപിഎം സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയും ചെയ്തു. പ്രതിപക്ഷത്ത് ബിജെപിക്ക് 76 ഉം ആര്‍എല്‍പി-3, സ്വതന്ത്രര്‍ 1 എന്നിങ്ങനെയായിരുന്നു അംഗബലം.

വിമത നീക്കം

വിമത നീക്കം

ഇത്തരത്തില്‍ പ്രതിപക്ഷത്തേക്കാള്‍ 46 അംഗങ്ങളുടെ മേധാവിത്വത്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കേയാണ് സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ വിമത നീക്കം ഉണ്ടാവുന്നത്. 30 എംഎല്‍എമാര്‍ തനിക്കൊപ്പം ഉണ്ടെന്നായിരുന്നു സച്ചിന്‍ പൈലറ്റ് ആദ്യഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നത്.

നില ഭദ്രം

നില ഭദ്രം

ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ നില പ്രതിസന്ധിയിലായെന്ന വിലയിരുത്തലുണ്ടായി.ഭാരതീയ ട്രൈബല്‍ പാര്‍ട്ടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായും പ്രഖ്യാപിച്ചു. എന്നാല്‍ സ്വതന്ത്രര്‍ അടക്കമുള്ളവരെ ഒപ്പം നിര്‍ത്തിയ കോണ്‍ഗ്രസ് 103 അംഗങ്ങളുടെ പിന്തുണയുമായി സര്‍ക്കാര്‍ നില ഭദ്രമാക്കുന്നതാണ് പിന്നീട് കണ്ടത്.

സര്‍ക്കാറിന് പിന്തുണ നല്‍കും

സര്‍ക്കാറിന് പിന്തുണ നല്‍കും

സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച ഭാരതിയ ട്രൈബല്‍ പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് ഫലം ഉണ്ടാവുകയും ചെയ്തു. തങ്ങളുടെ രണ്ട് എംഎല്‍എമാരും അശോക് ഗെലോട്ട് സര്‍ക്കാറിന് പിന്തുണ നല്‍കുമെന്നാണ് ട്രൈബല്‍ പാര്‍ട്ടി വൈസ് പ്രസിഡന്‍റ് പരീഷ് ഭായി വാസവ വ്യക്തമാക്കിയത്.

Recommended Video

cmsvideo
Rajasthan crisis: Congress suspends two rebel MLAs | Oneindia Malayalam
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാര്‍

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാര്‍

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ദുന്‍ഗര്‍പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വാസവ വ്യക്തമാക്കി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പിരിഞ്ഞ് പോകുന്ന ആരുമായും സഖ്യത്തിലെത്താന്‍ ബിടിപി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസം ഇല്ല

അഭിപ്രായ വ്യത്യാസം ഇല്ല

ഗെലോട്ട് സർക്കാറിന്റെ കാലാവധി പൂർത്തിയാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ രണ്ട് എം‌എൽ‌എമാരും പാർട്ടി ഹൈക്കമാൻഡുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്, മാത്രമല്ല സംഘടനയുടെ നിർദേശപ്രകാരം പ്രവർത്തിക്കുകയും ചെയ്യും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലായ്പ്പോഴും പാലിക്കും

എല്ലായ്പ്പോഴും പാലിക്കും

രാജസ്ഥാനില്‍ ഉടന്‍ തന്നെ ഒരു അവിശ്വാസ പ്രമേയത്തിന് സാധ്യതയില്ല. എന്നിരുന്നാലും, അത്തരമൊരു സാഹചര്യം ഉണ്ടായാൽ, സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് വേണ്ടി പാർട്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌ന അധിഷ്ഠിത രാഷ്ട്രീയത്തിന്റെ തത്ത്വങ്ങൾ ബിടിപി എല്ലായ്പ്പോഴും പാലിക്കുന്നുണ്ടെന്ന് പാർട്ടി പ്രസിഡന്റ് വെലറാം ഗോഗ്രയും അഭിപ്രായപ്പെട്ടു.

ബിജെപിയില്‍

ബിജെപിയില്‍

അതേസമയം, സച്ചിന്‍ പൈലറ്റിന്‍റെ ബിജെപി പ്രവേശ് സാധ്യതകള്‍ ഏകദേശം അടഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൈലറ്റിനേയും അദ്ദേഹത്തിന്‍റെ കൂടെയുള്ള 18 എംഎല്‍എമാരേയും ബിജെപി പാളയത്തില്‍ എത്തിക്കുന്നില്‍ വസുന്ധര രാജയ്ക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

വസുന്ധരരാജെ

വസുന്ധരരാജെ

മുഖ്യമന്ത്രി അശോക് ഗെലോട്ടിനായി ഒത്താശകള്‍ നടത്തുന്നത് വസുന്ധരരാജെയാണെന്ന ആരോപണങ്ങളും ശക്തിപ്പെട്ട് വരുന്നുണ്ട്.
ഗെലോട്ട് സര്‍ക്കാറിനെ സംരക്ഷിക്കാന്‍ വസുന്ധരരാജെ ശ്രമിക്കുന്നുവെന്ന് തുറന്നടിച്ച് ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്തന്ത്രിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും പാര്‍ലമെന്‍റ് അംഗവുമായ ഹനുമാന്‍ ബെനിവാള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

സച്ചിന്‍ പൈലറ്റ് വഴികളില്ലാതെ അലയുന്നു; ബിജെപിയിലും എതിര്‍പ്പുകള്‍, മൗനം തുടര്‍ന്ന് വസുന്ധര രാജെസച്ചിന്‍ പൈലറ്റ് വഴികളില്ലാതെ അലയുന്നു; ബിജെപിയിലും എതിര്‍പ്പുകള്‍, മൗനം തുടര്‍ന്ന് വസുന്ധര രാജെ

English summary
BTP will support ashok gehlot govt says Paresh Bhai Vasava
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X