കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയേറ്റി ചൈനയിൽ ബ്യൂബോണിക് പ്ലേഗ്; രോഗം പിടിപെട്ടാൽ 24 മണിക്കൂറിനകം മരണം,മുന്നറിയിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ചൈന; കൊവിഡ് പ്രഭവ കേന്ദ്രമായ ചൈനയിൽ ഭീതി പരത്തി മറ്റൊരു രോഗം. ബ്യൂബോണിക് പ്ലേഗാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ ചൈനയിലെ ബായനോറിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ബയന്നൂര്‍ ,സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയ തുടങ്ങിയ പ്രദേശങ്ങളില്‍ ലെവൽ 3 ജാഗ്രതാ നിർദ്ദേശം നൽകിയതായി ചൈനീസ് സർക്കാർ മാധ്യമമായ പീപ്പിൾസ് ഡെയ്ലി റിപ്പോർട്ട് ചെയ്തു.

 രണ്ട് പേർക്ക് രോഗം

രണ്ട് പേർക്ക് രോഗം

ശനിയാഴ്ചയാണ് ബയനൂരിലെ ആശുപത്രിയിൽ ബ്യൂബോണിക് റിപ്പോർട്ട് ചെയ്തത്. 2020 അവസാനം വരെ മുന്നറിയിപ്പ് കാലയളവ് തുടരുമെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു.പടിഞ്ഞാറൻ മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകൾ ലാബ് പരിശോധനയിലൂടെ ബ്യൂബോണിക് പ്ലേഗ് ആണെന്ന് സ്ഥിരീകരിച്ചതായി ചൈനീസ് വാർത്താ ഏജൻസി ഷിൻവ റിപ്പോർട്ട് ചെയ്തു.

 മാമറ്റ് മാംസം

മാമറ്റ് മാംസം

27 വയസുള്ള യുവാവിനും അദ്ദേഹത്തിന്റെ സഹോദരനായ 17 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും രണ്ട് വ്യത്യസ്ത ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നു. എലി വർഗത്തിൽ പെട്ട മാമറ്റിന്റെ(Marmot)മാംസം കഴിച്ചതിൽ നിന്നാണ് ഇരുവർക്കും രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്.

 ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇതോടെ ജനങ്ങൾ മാമറ്റിന്റെ മാംസം കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ട 146 ഓളം പേരെ നിരീക്ഷണത്തിൽ പ്രവേശിച്ചു. മാമറ്റ് ഉൾപ്പെടെയുള്ള എലിവർഗത്തിൽ പെട്ട ജീവികളിലുടെ ശരീരത്തിൽ കണ്ടെത്തുന്ന ഒരുതരം ചെള്ളാണ് രോഗം പരത്തുന്നത്.

Recommended Video

cmsvideo
Corona Vaccine on Aug 15 | Oneindia Malayalam
 മരണം റിപ്പോർട്ട് ചെയ്തിരുന്നു

മരണം റിപ്പോർട്ട് ചെയ്തിരുന്നു

ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലേങ്കിൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പടിഞ്ഞാറൻ മംഗോളിയൻ പ്രവിശ്യയായ ബയാൻ-ഉൽഗിയിൽ കഴിഞ്ഞ വർഷം മാർമറ്റ് മാംസം വേവിക്കാതെ കഴിച്ച ദമ്പതികൾ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് മരിച്ചിരുന്നു.

 രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ

പെട്ടെന്ന് ഉണ്ടാകുന്ന തണുപ്പും വിറയലും തലവേദന, പേശി വേദന, ക്ഷീണം കൂടാതെ രോഗികളിൽ ലിംഫ് ഗ്രന്ഥികൾ വീർക്കുന്ന അവസ്ഥയും ഉണ്ടാകും. ബ്യൂബോസ് എന്നാണ് ഇവ അറിയപ്പെടുന്നത്. പന്നികളില്‍ നിന്നുണ്ടായേക്കാമെന്ന് സംശയിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ബ്യൂബോണിക് പ്ലേഗിനെ കുറിച്ചുള്ള മുന്നറിയിപ്പും ചൈനയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

 അപകടകാരിയായ വൈറസ്

അപകടകാരിയായ വൈറസ്

പക്ഷിപ്പനിക്ക് കാരണമായ എച്ച്1എൻ1 വൈറസിന് സമാനമായ വൈറസിനെ ചൈനയിൽ പന്നികളിൽ കണ്ടെത്തിയിരുന്നു. 2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് കണ്ടെത്തിയത്.

 മനുഷ്യരിലേക്ക് പടരും

മനുഷ്യരിലേക്ക് പടരും

മനുഷ്യരിലേക്ക് പടരാൻ സാധ്യത ഉള്ള വൈറസായതിൽ ഗവേഷകർ മുന്നറിയിപ്പ് നൽകിരുന്നു. മനുഷ്യര്‍ക്ക് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

 നിർമ്മലയും പിയൂഷ് ഗോയലും പുറത്തേക്ക്? മന്ത്രിഭയിൽ പൊളിച്ചെഴുത്തിനായി മോദി!! എത്തുക വിദഗ്ദർ നിർമ്മലയും പിയൂഷ് ഗോയലും പുറത്തേക്ക്? മന്ത്രിഭയിൽ പൊളിച്ചെഴുത്തിനായി മോദി!! എത്തുക വിദഗ്ദർ

English summary
bubonic plague reported in china; Country issues alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X