കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ; തിരുമാനം പാർട്ടിയുമായി ആലോചിച്ചെന്ന്

Google Oneindia Malayalam News

ദില്ലി; പദ്മഭൂഷൺ പുരസ്കാരം നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. പാർട്ടിയോട് ആലോചിച്ചാണ് തിരുമാനമെന്നു് അദ്ദേഹം അറിയിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവെച്ചു.

പത്മഭൂഷൺ പുരസ്‌കാരത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല, ആരും അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിൽ താനത് നിഷേധിക്കുന്നു, ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. അതേസമയം പ്രമുഖ ഗായിക സന്ധ്യ മുഖോപധ്യായയും പുരസ്കാരം നിരസിച്ചു.

buddhadeb-bhattacharjee33-160

അതേസമയം മുതിർന്ന പ്രമുഖ ഗായിക സന്ധ്യ മുഖോപധ്യായയും പത്മ പുരസ്കാരം നിരസിച്ചു.90-ാം വയസ്സിൽ എട്ട് പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന ആലാപന ജീവിതത്തിൽ പത്മശ്രീക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഗായികയോട് കാണിക്കുന്ന അനാദരവാണെന്ന് മകൾ സൗമി സേനുഗുപ്ത പ്രതികരിച്ചു. ഒരു ജൂനിയർ ആർട്ടിസ്റ്റിനാണ് പത്മശ്രീക്ക് അർഹത, അല്ലാതെ സന്ധ്യാ മുഖോപധ്യയെ പോലുള്ള ഒരു ഗായികയ്ക്കല്ലെന്നും അവർ പറഞ്ഞു.75 വർഷത്തോളം നീണ്ട സംഗീത ജീവിതത്തിന് ശേഷം ഭാരതരത്‌നയ്‌ക്കല്ല പത്മശ്രീയ്‌ക്ക് മാത്രമാണ് അവർക്ക് അർഹതയുള്ളതെന്ന് സർക്കാർ കരുതുന്നുവെങ്കിൽ അവർക്ക് ഈ അവാർഡ് ആവശ്യമില്ലെന്നും മകൾ വ്യക്തമാക്കി.

കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ/ പ്രവർത്തന മേഖലകളിലാണ് അവാർഡുകൾ നൽകുന്നത്. അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് 'പത്മവിഭൂഷൺ' പുരസ്‌കാരവും ഉന്നതമായ സ്തുത്യർഹ സേവനത്തിന് 'പത്മഭൂഷണും, ഏത് മേഖലയിലെയും വിശിഷ്ട സേവനത്തിന് 'പത്മശ്രീ'യും നൽകുന്നു. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.

സാധാരണയായി എല്ലാ വർഷവും മാർച്ച്/ഏപ്രിൽ മാസങ്ങളിൽ രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങുകളിൽ രാഷ്ട്രപതിയാണ് ഈ അവാർഡുകൾ നൽകുന്നത്. ഈ വർഷം 4 പേർക്കാണ് പദ്മവിഭൂഷൺ നൽകിയത്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർക്കാണ് പത്മവിഭൂഷൺ. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള 17 പേർക്കാണ് പത്മഭൂഷൺ ലഭിച്ചത്. , 107 പേർക്ക് പത്മശ്രീ അവാർഡുകളും ലഭിച്ചു. അവാർഡിന് അർഹരായവരിൽ 34 പേർ വനിതകളാണ്, വിദേശികൾ/എൻആർഐ/പിഐഒ/ഒസിഐ വിഭാഗത്തിൽ നിന്നുള്ള 10 പേരും മരണാനന്തര പുരസ്‌കാര ജേതാക്കളായ 13 പേരും പട്ടികയിൽ ഉൾപ്പെടുന്നു.

English summary
Buddhadeb Bhattacharya rejects Padma Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X