കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 കോടി സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ; എല്ലാവർ‌ക്കും വീട്, രണ്ട് വർഷത്തിനകം 1 കോടി വീടുകൾ...

  • By Desk
Google Oneindia Malayalam News

ദില്ലി: നാല് വർഷത്തിനകം ഇന്ത്യയിൽ വീടില്ലാത്തവരുണ്ടാകില്ലെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. 2022 ഓടു കൂടി വീടില്ലാത്ത് എല്ലാവർക്കും വീഡട് വച്ച് നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു കോടി വീടുകൾ രണ്ട് വർഷത്തിനകം പൂർത്തിയാകും. ഉജ്ജ്വല പദ്ധതി പ്രകാരം എട്ട് കോട് ദരിദ്ര വനിതകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടം സൗഭാഗ്യ യോജന പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നതിനായി പതിനായിരം രൂപ അനുവദിച്ചു. ഭവന രഹിതർക്ക് വീട് വെച്ചു നൽകുന്നതിന് നാഷണൽ ലൈവ്ലി ഹു‍ഡ് മിഷന് 5750 കോടി രൂപ വകയിരുത്തി. അതേസമയം ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്ത് 13,43, 326 വീടുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ പ്രകാരവും രാജീവ് ആവാസ് യോജനപ്രകാരവുമാണ് വീടുകള്‍ അനുവദിച്ചത്. എന്നാല്‍ വ്യാഴാഴ്ച വരെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാര്‍ 21,337 കോടി രൂപ ചിലവഴിച്ചു കഴിഞ്ഞു.

Recommended Video

cmsvideo
ബജറ്റ് 2018 - സ്ത്രീകൾക്കും പാവപ്പെട്ടവർക്കും ആശ്വസിക്കാം | Oneindia Malayalam
arun jaitley

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2022 നുളളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള മൂന്ന് കോടി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നേരത്തെ പരഞ്ഞിരുന്നു. ആദ്യഘട്ടമായി 2019 മാര്‍ച്ചില്‍ ഒരു കോടി വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാൽ 2018 ലെ ബജറ്റിൽ രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി വീട് വച്ച് നൽകും എന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

English summary
Union budget 2018; 8 crore free gas connections to women under its Ujjwala scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X