കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎഫ് വിഹിതം ഇനി കേന്ദ്രം നൽകും! വനിതകൾക്ക് വൻ ഇളവുകളും... ശമ്പളം കുറയില്ല...

രാജ്യത്തെ എല്ലാ തൊഴിൽമേഖലയിലും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും.

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പുതിയ തൊഴിലാളികളുടെ ആദ്യത്തെ മൂന്നു വർഷത്തേക്കുള്ള പ്രോവിഡന്റ് ഫണ്ട് വിഹിതത്തിൽ 12% കേന്ദ്ര സർക്കാർ വഹിക്കും. രാജ്യത്തെ എല്ലാ തൊഴിൽമേഖലയിലും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും.

employee

പുതുതായി ജോലിയിൽ പ്രവേശിക്കുന്ന വനിതകളുടെ ഇപിഫ് വിഹിതത്തിലും വൻ കുറവ് വരുത്തി. പുതിയ വനിതാ തൊഴിലാളികളുടെ പിഎഫ് വിഹിതം ആദ്യ മൂന്നു വർഷത്തേക്ക് 8% ആയി കുറച്ചു. ബജറ്റിലെ ഈ പ്രഖ്യാപനത്തോടെ കൂടുതൽപേർ ഇപിഎഫ് അംഗങ്ങളാകുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ.

അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..

നടി അമലാപോളിനോട് അശ്ലീല സംഭാഷണവും അപമാനിക്കാൻ ശ്രമവും! വ്യവസായി പോലീസ് പിടിയിൽ..നടി അമലാപോളിനോട് അശ്ലീല സംഭാഷണവും അപമാനിക്കാൻ ശ്രമവും! വ്യവസായി പോലീസ് പിടിയിൽ..

ജനപ്രിയ പ്രഖ്യാപനങ്ങളുമായാണ് അരുൺ ജെയ്റ്റ്ലി എൻഡിഎ സർക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക പരിഷ്കരണങ്ങൾ വൻ വിജയമാണെന്ന് അവകാശപ്പെട്ട ധനമന്ത്രി, ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും പറഞ്ഞു. രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ചയ്ക്കായി ഓപ്പറേഷൻ ഗ്രീൻ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. 500 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

English summary
budget 2018; Govt to pay 12% of PF for new employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X