കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്ലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; എല്ലാ മേഖലകളോടും സൗഹൃദം പുലർത്തുന്ന ബജറ്റ്...

കർഷകരിലും, ഗ്രാമീണമേഖലയിലും ശ്രദ്ധയൂന്നിയുള്ള ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • By Desk
Google Oneindia Malayalam News

ദില്ലി: എല്ലാ മേഖലകളോടും സൗഹൃദഭാവം പുലർത്തുന്നതാണ് 2018ലെ കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ബജറ്റ് കർഷക സൗഹൃദമാണ്, സാധാരണക്കാരുടെയും സൗഹൃദ ബജറ്റാണ്, കൂടാതെ വ്യവസായ-പരിസ്ഥിതി, വികസന സൗഹൃദമായ ബജറ്റാണ്-മോദി പറഞ്ഞു.

എസ്ഡിപിഐ സഹായിച്ചു, കൊണ്ടോട്ടിയിൽ സിപിഎം ചെയർപേഴ്സൺ! മിനിറ്റുകൾക്കകം രാജിയും...എസ്ഡിപിഐ സഹായിച്ചു, കൊണ്ടോട്ടിയിൽ സിപിഎം ചെയർപേഴ്സൺ! മിനിറ്റുകൾക്കകം രാജിയും...

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെ

കർഷക സൗഹൃദമായ ബജറ്റിലൂടെ രാജ്യത്തെ കർഷകരുടെ ഭയമില്ലാതാക്കിയ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇത്തവണത്തെ ബജറ്റ് ജനങ്ങളുടെ ജീവിതം അനായാസകരമാക്കാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

modi

വ്യവസായങ്ങളിൽ മാത്രമല്ല, സാധാരണ ജീവിതവും എളുപ്പമാക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. മിനിമം താങ്ങുവില സംബന്ധിച്ച തീരുമാനത്തിൽ അദ്ദേഹം ധനമന്ത്രിയെ അഭിനന്ദിച്ചു. കർഷകരിലും, ഗ്രാമീണമേഖലയിലും ശ്രദ്ധയൂന്നിയുള്ള ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാർഷിക മേഖല മുതൽ അടിസ്ഥാനവികസനം വരെ, ഫുഡ് പ്രോസസിങ് മുതൽ ഫൈബർ ഒപ്റ്റിക്സ് വരെ, യുവാക്കൾ മുതൽ മുതിർന്ന പൗരന്മാർ വരെ, അങ്ങനെ എല്ലാ മേഖലകളെയും തഴുകി, കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് ശക്തിപകരുന്ന ബജറ്റാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..

English summary
budget 2018;pm narendra modi's reaction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X