ചരിത്രത്തിലാദ്യമായി 3 ലക്ഷം കോടി കവിഞ്ഞ് പ്രതിരോധ ബജറ്റ്; സൈന്യത്തില്‍ ശമ്പള പരിഷ്കരണം ഉടന്‍
Recommended Video

ദില്ലി: രാജ്യസുരക്ഷക്ക് കൂടുന്നല്‍ ഊന്നല്‍ നല്‍കി കേന്ദ്രസര്‍ക്കാന്‍റെ ഇടക്കാല ബജറ്റ്. പ്രതിരോധ മന്ത്രാലയത്തിനായി മൂന്ന് ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി കവിയുന്നത്.
Finance minister Piyush Goyal: The defence budget has enhanced beyond Rs 3 lakh crore #BudgetSession2019 pic.twitter.com/w91U1kWy5Z
— ANI (@ANI) February 1, 2019
പട്ടാളക്കാര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വന്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കായി ഇതുവരെ 35000 കോടി നല്‍കിയെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നു.

എന്നാല്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചു. സൈന്യത്തില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നും പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications