കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായനികുതി പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍!!! ബജറ്റ് ചോര്‍ന്നു... ഗുരുതര ആരോപണം

Google Oneindia Malayalam News

Recommended Video

cmsvideo
ബജറ്റ് ചോര്‍ന്നിരുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ്

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പേ ചോര്‍ന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ദേശീയ വക്താവായ മനീഷ് തീവാരിയാണ് ട്വിറ്ററിലൂടെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഗുരുതര ആരോപണങ്ങളാണ് മനീഷ് തിവാരി ഉന്നയിക്കുന്നത്. ചില സോഴ്‌സുകള്‍ വഴി ബജറ്റ് തീരുമാനങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇവ മാധ്യമ പ്രവര്‍ത്തര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട് എന്നും ആണ് ആരോപണം.

ഈ ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും എന്ന് വിലയിരുത്തലുകള്‍ ഉണ്ട്. ആദായനികുതി പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ ആകും എന്നാണ് ചോര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനീഷ് തിവാരി പറയുന്നത്.

11 പോയന്റുകള്‍

11 പോയന്റുകള്‍

പതിനൊന്ന് പോയന്റുകളാണ് മനീഷ് തിവാരി തന്റെ ട്വീറ്റുകളിലൂടെ പുറത്ത് വിട്ടിട്ടുള്ളത്. ഇതെല്ലാം ബജറ്റില്‍ പ്രഖ്യാപിക്കാന്‍ പോകുന്നവയാണ് എന്നാണ് നമനീഷ് തിവാരിയുടെ ആരോപണം.

ആദായനികുതി

ആദായനികുതി

ആദായ നികുതി പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ ആയിരിക്കും എന്നാണ് തിവാരിയുടെ ട്വീറ്റിലെ ആദ്യത്തെ പോയന്റ്. ആദായനികുതി ഇളവ് ഇത്തവണ ഉറപ്പാണെന്ന രീതിയില്‍ ആദ്യമേ വാര്‍ത്തകള്‍ വന്നിരുന്നു.

കാര്‍ഷിക വായ്പ

കാര്‍ഷിക വായ്പ

മോദി സര്‍ക്കാര്‍ ഏറ്റവും അധികം പഴി കേട്ടത് കര്‍ഷക വിരുദ്ധ നയങ്ങളുടെ പേരില്‍ ആയിരുന്നു. കാര്‍ഷിക വായ്പയിലും ഇളവ് ഉണ്ടാകും എന്നാണ് മനീഷ് തിവാരിയുടെ ട്വീറ്റ്. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ കൃത്യമായി അടച്ചാല്‍ പലിശ ഇളവ് ബജറ്റില്‍ പ്രഖ്യാപിക്കും എന്നാണ് പറയുന്നത്.

ഹോം ലോണ്‍

ഹോം ലോണ്‍

ഹോം ലോണിന്റെ കാര്യത്തിലും ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനീഷ് തിവാരി പറയുന്നുണ്ട്. ഹോം ലോണ്‍ വഴി ലഭിക്കാവുന്ന നികുതി ഇളവ് രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷത്തിലേക്ക് ഉയര്‍ത്തുമെന്നാണ് തിവാരിയുടെ ട്വീറ്റ്.

ഇതാണ് ആ ഇളവുകള്‍

ബജറ്റ് ചോര്‍ന്നു എന്ന് കാണിച്ച് മനീഷ് തിവാരി പറയുന്ന കാര്യങ്ങള്‍ ഇവയാണ്. അദ്ദേഹത്തിന്റെ ട്വീറ്റ് കാണാം.

English summary
Budget 2019: Congress spoke person Manish Tiwari alleges budget details leaked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X