കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമരംഗത്ത് വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നു; ആഗോള നിക്ഷേപ സംഗമം നടത്തും

Google Oneindia Malayalam News

ദില്ലി: വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ നിര്‍ദേശം. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിനാണ് നിര്‍ദേശം. വ്യോമയാനമേഖ, മാധ്യമ രംഗം എന്നീ രംഗങ്ങളിലും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നത് ആലോചിക്കും.

Xnir

ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇനിയും നിര്‍ദേശങ്ങള്‍ ക്ഷണിക്കും. വിശദമായ ചര്‍ച്ച നടത്തിയ ശേഷം തുടര്‍കാര്യങ്ങള്‍ തീരുമാനിക്കും. വര്‍ഷത്തിലൊരിക്കല്‍ ആഗോള നിക്ഷേപ സംഗമം ഇന്ത്യയില്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന കമ്പനികള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇളവ് ചെയ്യാനും നിര്‍ദേശമുണ്ട്.

ഈ വര്‍ഷം രാജ്യത്തെ മൂന്ന് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് ഘടനയായി ഉയര്‍ത്തും. 2014ല്‍ 1.85 ലക്ഷം കോടി മൂല്യമുണ്ടായിരുന്ന സമ്പദ് ഘടന 2.70ത്തിലെത്തി. ഈ വര്‍ഷം ഇത് 3 ലക്ഷം കോടി ഡോളറാക്കി ഉയര്‍ത്തും. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവെച്ചാണ് നിര്‍മല സീതാരാമന്‍ തന്റെ കന്നി ബജറ്റ് അവതരണം തുടങ്ങിയത്.

വൈക്കോ കുറ്റക്കാരന്‍; രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷം തടവ്, പക്ഷേ ഉടന്‍ ജയിലിലേക്കില്ലവൈക്കോ കുറ്റക്കാരന്‍; രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷം തടവ്, പക്ഷേ ഉടന്‍ ജയിലിലേക്കില്ല

ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി പ്രത്യേക ടിവി ചാനല്‍ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 400 കോടി രൂപ അനുവദിക്കും. ഗ്രാമീണ മേഖലയില്‍ 75000 സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

English summary
Budget 2019: FDI in media, aviation to be raised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X