രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന രാജ്യം 7% വളര്‍ച്ച കൈവരിക്കുന്നത് എങ്ങനെ; ബജറ്റിനെതിരെ പി ചിദംബരം
Recommended Video

ദില്ലി: ബജറ്റ് പ്രസംഗത്തില്‍ പിയൂഷ് ഗോയല്‍ നടത്തിയ അവകാശ വാദങ്ങളെ ചോദ്യം ചെയ്ത് മുന്‍ധന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാജ്യത്ത് ഏറ്റവും കുറഞ്ഞ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് 7% ശതമാനം വളര്‍ച്ചയുണ്ടാകുന്നത് എന്നാണ് ചിദംബരം ചോദിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Modi Government revises GDP growth figures upward. What government did not realise was that unemployment figure was also revised upwards!
— P. Chidambaram (@PChidambaram_IN) February 1, 2019
നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം 2017-18 ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തിയതായി രേഖപ്പെടുത്തുന്ന, കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാത്ത ദേശീയ സാമ്പില്‍ സര്‍വേ ഓര്ഗനൈസേഷന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് ആധാരമാക്കിയാണ് പിയൂഷ് ഗോയലിന്റെ പ്രഖ്യാപനത്തിനെതിരെ ചിദംബരം രംഗത്ത് വന്നിരിക്കുന്നത്.
NITI Aayog vice-chairman asked 'How can a country grow at an average of 7% without employment?' That is exactly our question. With unemployment at a
— P. Chidambaram (@PChidambaram_IN) February 1, 2019
45-year high, how can we believe that the economy is growing at 7 per cent?
നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ വര്‍ഷം രാജ്യത്ത് 8.2 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കില്‍ ഇത്തവണ നൂറ് രൂപ കൂടി നിരോധിക്കു എന്നും ചിദംബരം ട്വീറ്റ് ചെയ്യുന്നു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക് 8.2 % ആയി ഉയര്‍ന്നുവെന്ന് പിയൂഷ് ഗോയല്‍ നേരത്തെ പാര്‍ലമെന്റില്‍ അവകാശപ്പെട്ടിരുന്നു.

-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications