കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന രാജ്യം 7% വളര്‍ച്ച കൈവരിക്കുന്നത് എങ്ങനെ; ബജറ്റിനെതിരെ പി ചിദംബരം

Google Oneindia Malayalam News

Recommended Video

cmsvideo
തൊഴിലില്ലായ്മ നേരിടുമ്പോൾ 7% വളര്‍ച്ച കൈവരിക്കുന്നതെങ്ങനെ? | Oneindia Malayalam

ദില്ലി: ബജറ്റ് പ്രസംഗത്തില്‍ പിയൂഷ് ഗോയല്‍ നടത്തിയ അവകാശ വാദങ്ങളെ ചോദ്യം ചെയ്ത് മുന്‍ധന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാജ്യത്ത് ഏറ്റവും കുറഞ്ഞ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് 7% ശതമാനം വളര്‍ച്ചയുണ്ടാകുന്നത് എന്നാണ് ചിദംബരം ചോദിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഉയര്‍‌ന്ന തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം 2017-18 ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തിയതായി രേഖപ്പെടുത്തുന്ന, കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാത്ത ദേശീയ സാമ്പില്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് ആധാരമാക്കിയാണ് പിയൂഷ് ഗോയലിന്‍റെ പ്രഖ്യാപനത്തിനെതിരെ ചിദംബരം രംഗത്ത് വന്നിരിക്കുന്നത്.

നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ വര്‍ഷം രാജ്യത്ത് 8.2 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കില്‍ ഇത്തവണ നൂറ് രൂപ കൂടി നിരോധിക്കു എന്നും ചിദംബരം ട്വീറ്റ് ചെയ്യുന്നു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക് 8.2 % ആയി ഉയര്‍ന്നുവെന്ന് പിയൂഷ് ഗോയല്‍ നേരത്തെ പാര്‍ലമെന്റില്‍ അവകാശപ്പെട്ടിരുന്നു.

chidambaram2
English summary
budget 2019- former finance minister p chidambaram slams modi on revised gdp figures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X