കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നോട്ടുകളല്ല, ഇനി വരുന്നത് കോയിന്‍, മോദി ഉടന്‍ പുറത്തിറക്കും

Google Oneindia Malayalam News

ദില്ലി: പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു. 1, 2, 5, 10, 20 രൂപാ കോയിനുകളാണ് പുറത്തിറക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെയാണ് ഇനിയും ഇറക്കുന്നത്. കാഴ്ചയ്ക്ക് പ്രയാസമുള്ളവരുടെ ഉപയോഗം കൂടി കണക്കിലെടുത്താണ് പുതിയ നാണയങ്ങള്‍ ഇറക്കുക. വലിപ്പവും ഭാരവും കൂടുതലുള്ള നാണയങ്ങളാണ് ഇറക്കുക. തിരിച്ചറിയാന്‍ എളുപ്പം സാധിക്കുമെന്നതാണ് പുതിയ നാണയങ്ങളുടെ പ്രത്യേകത. പുതിയ 20 രൂപാ നാണയങ്ങള്‍ വരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.

coin

വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിനാണ് നിര്‍ദേശം. വ്യോമയാനമേഖ, മാധ്യമ രംഗം എന്നീ രംഗങ്ങളിലും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നത് ആലോചിക്കും.

ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇനിയും നിര്‍ദേശങ്ങള്‍ ക്ഷണിക്കും. വിശദമായ ചര്‍ച്ച നടത്തിയ ശേഷം തുടര്‍കാര്യങ്ങള്‍ തീരുമാനിക്കും. വര്‍ഷത്തിലൊരിക്കല്‍ ആഗോള നിക്ഷേപ സംഗമം ഇന്ത്യയില്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന കമ്പനികള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇളവ് ചെയ്യാനും നിര്‍ദേശമുണ്ട്.

ഈ വര്‍ഷം രാജ്യത്തെ മൂന്ന് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് ഘടനയായി ഉയര്‍ത്തും. 2014ല്‍ 1.85 ലക്ഷം കോടി മൂല്യമുണ്ടായിരുന്ന സമ്പദ് ഘടന 2.70ത്തിലെത്തി. ഈ വര്‍ഷം ഇത് 3 ലക്ഷം കോടി ഡോളറാക്കി ഉയര്‍ത്തും. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവെച്ചാണ് നിര്‍മല സീതാരാമന്‍ തന്റെ കന്നി ബജറ്റ് അവതരണം തുടങ്ങിയത്.

വൈക്കോ കുറ്റക്കാരന്‍; രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷം തടവ്, പക്ഷേ ഉടന്‍ ജയിലിലേക്കില്ലവൈക്കോ കുറ്റക്കാരന്‍; രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷം തടവ്, പക്ഷേ ഉടന്‍ ജയിലിലേക്കില്ല

Recommended Video

cmsvideo
ചരിത്രം തിരുത്തി ആദ്യ ബജറ്റ് ചരിത്രമാക്കി നിര്‍മ്മലാ സീതാരാമന്‍ | Oneindia Malayalam

ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി പ്രത്യേക ടിവി ചാനല്‍ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 400 കോടി രൂപ അനുവദിക്കും. ഗ്രാമീണ മേഖലയില്‍ 75000 സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

English summary
Budget 2019: New Series of Coins to Be Made Available to the Public Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X