കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ സ്വകാര്യ നിക്ഷേപകരെ തേടുന്നു; 50 ലക്ഷം കോടി നിക്ഷേപം വേണം

Google Oneindia Malayalam News

ദില്ലി: 2030 വരെയുള്ള റെയില്‍വെയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്വകാര്യ നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ റെയില്‍ പോലുള്ള പ്രത്യേക സൗകര്യങ്ങള്‍ വിപുലീകരിക്കുമെന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പാളങ്ങളുടെ നിര്‍മാണത്തിന് സ്വകാര്യ പങ്കാളിത്തം തേടും. നിലവില്‍ റെയില്‍വെയുടെ മൂലധന നിക്ഷേപം 1.5-1.6 ലക്ഷം കോടി രൂപയാണ്. ഇത് വരുന്ന പത്ത് വര്‍ഷത്തിനിടെ 50 ലക്ഷം കോടിയാക്കണം. ഇതിന് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്നും നിര്‍മല സീതാരാമന്‍ വിശദമാക്കി.

Train

അതേസമയം, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 591 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 11800ന് താഴെയെത്തി. വന്‍കിട കമ്പനികളും നിക്ഷേപകരും കോര്‍പറേറ്റ് നികുതിയില്‍ പ്രതീക്ഷിച്ച ഇളവ് ലഭിക്കാതിരുന്നതാണ് ഇടിവിന് കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.

മെറ്റല്‍, പവര്‍, റിയല്‍ട്ടി, ഐടി, ഓട്ടോ ഓഹരികളില്‍ വന്‍ വിറ്റഴിക്കല്‍ നടന്നു. ഒരുദിവസം ഇത്രയും വലിയ ഇടിവ് സംഭവിക്കുന്നത് കഴിഞ്ഞ കുറച്ചുനാളുകള്‍ക്കിടെ ആദ്യമാണ്. രാവിലെ ബജറ്റില്‍ പ്രതീക്ഷ പുലര്‍ത്തിയ ഓഹരി ഉടമകളുടെ ഇടപെടല്‍ വിപണിയില്‍ മികച്ച മുന്നേറ്റത്തിന് കാരണമായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഇടിഞ്ഞത്.

പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 1, 2, 5, 10, 20 രൂപാ കോയിനുകളാണ് പുറത്തിറക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെയാണ് ഇനിയും ഇറക്കുന്നത്. കാഴ്ചയ്ക്ക് പ്രയാസമുള്ളവരുടെ ഉപയോഗം കൂടി കണക്കിലെടുത്താണ് പുതിയ നാണയങ്ങള്‍ ഇറക്കുക. വലിപ്പവും ഭാരവും കൂടുതലുള്ള നാണയങ്ങളാണ് ഇറക്കുക.

English summary
Budget 2019: Railways seeks private Investors, plans Rs 50 trillion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X