കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ സര്‍ക്കാറിന്‍റെ കാലത്തെ 3 ലക്ഷം കോടി കിട്ടാക്കടം മോദി സര്‍ക്കാര്‍ പിടിച്ചെടുത്തുവെന്ന് ഗോയല്‍‌

Google Oneindia Malayalam News

ദില്ലി: യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് കോര്‍പ്പറേറ്റ് ലോണിനത്തില്‍ കിട്ടാകടമായി അവശേഷിച്ച തുക തിരിച്ചുപിടിച്ചെന്ന് ബജറ്റ് അവതരണത്തില്‍ പിയൂഷ് ഗോയലിന്‍റെ പ്രഖ്യാപനം. യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് കിട്ടാകടമായി അവശേഷിച്ച മൂന്ന് ലക്ഷം കോടിയോളം രൂപ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരിച്ചു പിടിച്ചെന്ന് ഗോയല്‍ പറഞ്ഞു.

ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്കാരം കൊണ്ടുവന്നു. നടപടികള്‍ കൂടുതല്‍ സുതാര്യമായി. ബാങ്കുകളുടെ ലയനം വഴി രാജ്യം മുഴുവന്‍ ബാങ്കിങ് സേവനം ലഭ്യമാക്കി. പൊതുമേഖലാ ബാങ്കുകള്‍ മൂലധനസഹായം ലഭ്യമാക്കാന്‍ കഴിഞ്ഞെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി.

piyush-goyal

ഇന്ത്യലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പിയൂഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യം ഇപ്പോള്‍ സുസ്ഥിര വികസന പാതയിലാണ്. പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിലയിലെത്തി. ധനക്കമ്മി 7 വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണ്. ധനക്കമ്മി 3.4 ലക്ഷമായി കുറഞ്ഞു. 2020 ഓടെ നവഭാരതം നിര്‍മിക്കുമെന്നും ഗോയല്‍ അഭിപ്രായപ്പെട്ടു.

English summary
Rs 3 lakh cr recovered from big corporate loan defaulters, says Goyal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X