കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിനും പൂജ്യത്തിനുമിടയില്‍ ഏത് നമ്പറുമിടാം.... ദൈര്‍ഘ്യമേറിയ കേന്ദ്ര ബജറ്റിനെ ട്രോളി ചിദംബരം!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ പരിഹാസവുമായി മുന്‍ ധനമന്ത്രി പി ചിദംബരം. നമ്മള്‍ ഒരു ധനമന്ത്രിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം കുറച്ച് സമയം മുമ്പ് കേട്ടു. 160 മിനുട്ടാണ് അത് നീണ്ടു നിന്നത്. എന്നെ പോലെ നിങ്ങളും അത് കേട്ട് ക്ഷീണിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളെ കുറ്റം പറയില്ല. ബജറ്റ് 2020 വഴി അവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ബജറ്റ് പ്രസംഗത്തില്‍ ഓര്‍മിക്ക തക്കത്തായി ഒന്നുമില്ലെന്നും ചിദംബരം പറഞ്ഞു.

1

അതേസമയം ഈ ബജറ്റിന് എത്ര റേറ്റിംഗ് നല്‍കുമെന്ന ചോദ്യത്തിന് ഒന്നിനും പൂജ്യത്തിനുമിടയില്‍ ഏത് നമ്പറിട്ട് വേണമെങ്കില്‍ റേറ്റ് ചെയ്യാമെന്നും ചിദംബരം പരിഹസിച്ചു. ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. മോദി സര്‍ക്കാര്‍ സമ്പദ് ഘടനയെ പുനരുജീവിപ്പിക്കുന്ന കാര്യവും വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും തൊഴില്‍ വര്‍ധിപ്പിക്കുന്നതും മുതലായ കാര്യങ്ങള്‍ ഉപേക്ഷിച്ചെന്നും ചിദംബരം കുറ്റപ്പെടുത്തി.

പത്തില്‍ ഒന്നും പൂജ്യവുമുണ്ടല്ലോ. ഇതില്‍ ഏത് വേണമെങ്കിലും ബജറ്റ് റേറ്റിംഗിനായി സ്വീകരിക്കാമെന്നും ചിദംബരം പറഞ്ഞു. അതേസമയം ബജറ്റിലെ വളര്‍ച്ചാ നിരക്ക് ആശ്ചചര്യകരവും നിരുത്തരവാദപരവുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാക്കളെല്ലാം നേരത്തെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ മറികടക്കാനുള്ള യാതൊരു നിര്‍ദേശങ്ങളും ബജറ്റിലില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചത്.

ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ ഉള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാര്‍ പറയുന്നതും ചെയ്യുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം നികുതി ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും, ഭാവിയില്‍ അതെല്ലാം തീര്‍ത്തും ഇല്ലാതാക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് നികുതിയില്ല.

മോദി സര്‍ക്കാരിന്റെ ലക്ഷ്യം മധ്യവര്‍ഗവും കര്‍ഷകരും... നേട്ടമാകുക ഈ 8 പ്രഖ്യാപനങ്ങള്‍!!മോദി സര്‍ക്കാരിന്റെ ലക്ഷ്യം മധ്യവര്‍ഗവും കര്‍ഷകരും... നേട്ടമാകുക ഈ 8 പ്രഖ്യാപനങ്ങള്‍!!

English summary
budget 2020 between 1 and 0 chidambaram trolls budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X