ബജറ്റ് 2020; 3 തൂണുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റെന്ന് നിര്‍മ്മല സീതാരാമന്‍
ദില്ലി: മൂന്ന് തുണുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ബജറ്റെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സാമ്പത്തിക മുന്നേറ്റം, കരുതല്‍, ഉന്നമനത്തിനുള്ള അഭിലാഷം എന്നീ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത നിലവാരം തേടുന്നതാണ് ഉന്നമനത്തിനുള്ള അഭിലാഷം. സമൂഹത്തിലെ എല്ലാവര്‍ക്കും കരുതലോടെ സാമ്പത്തിക വികസനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

മൂന്ന് മേഖലകളാണ് 'ഇന്ത്യയുടെ അഭിലാഷം' എന്ന ലക്ഷ്യത്തിന് കീഴില്‍ വരുന്നതെന്നും ധനമന്ത്രി പറഞ്ഞു.1. കൃഷി, ജലസേചനം, ഗ്രാമവികസനം, 2.ക്ഷേമവും വെള്ളവും ശുചിത്വവും, 3. വിദ്യാഭ്യാസം എന്നിവയാണ് മൂന്ന് മേഖലകള്‍. ഇന്ത്യയുടടെ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും നിര്‍മ്മല പറഞ്ഞു. അടുത്തവര്‍ഷം 6 മുതല്‍ 6.5 വര്‍ഷം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Recommended Video
വിലക്കയറ്റം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ബാങ്കുകളുടെ കിട്ടാകടം കുറച്ചു. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജിഎസ്‌ടി നടപ്പാക്കിയതിലൂടെ സാമ്പത്തിക വ്യവസ്ഥയെ വലിയ തോതിൽ പരിഷ്കരിക്കാൻ സാധിച്ചുവെന്നും നിര്‍മ്മല ബജറ്റില്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications