തൊഴില്‍ വര്‍ധിപ്പിക്കും... കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, ബജറ്റിലെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് മോദി!!
ദില്ലി: കേന്ദ്ര ബജറ്റിലെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴില്‍ വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുമാണ് സര്‍ക്കാര്‍ ബജറ്റിലൂടെ ശ്രമിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ 16 നടപടി ക്രമങ്ങള്‍ എടുത്തുപറഞ്ഞ മോദി, കാര്‍ഷിക വികസനം ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികളെന്നും പറഞ്ഞു. ആദിവാസി-ദളിത് വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് ബജറ്റില്‍ നേട്ടമുണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ വലിയ കുതിപ്പുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെറുകിട ഇടത്തരം വ്യാപാരങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ ഉണര്‍വാണ് ബജറ്റിലൂടെ ലഭിക്കുക. ഡിവിഡന്റ് നികുതി വെട്ടിക്കുറച്ച് കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ ധാരാളമായി ഉണ്ടാകാന്‍ ഈ ബജറ്റിന് സാധിക്കും. വിദേശ നിക്ഷേപവും, ആദായ നികുതിയിലെ കുറവും വിപണിയെ സജീവമാക്കും. തൊഴിലിനെ ശക്തിപ്പെടുത്താന്‍ നിക്ഷേപങ്ങള്‍ക്ക് സാധിക്കും. പ്രത്യക്ഷ നികുതി കുറയുന്നതിലൂടെ 25000 കോടി ലാഭിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. ഇതിലൂടെ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തുമെന്നും മോദി പറഞ്ഞു.
അതേസമയം വിമര്‍ശനവുമായി മുന്‍ ധനമന്ത്രി ചിദംബരം രംഗത്തെത്തി. ഖനനം, നിര്‍മാണം, കണ്‍സ്ട്രക്ഷന്‍ എന്നിവയാണ് ഒരു സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നത്. വളര്‍ച്ചയ്ക്ക് പ്രധാന കാരണവും ഇതാണ്. എന്നാല്‍ കേന്ദ്ര ബജറ്റ് ഇതില്‍ ശ്രദ്ധിച്ചില്ലെന്നും ചിദംബരം പറഞ്ഞു. പത്തില്‍ എത്ര മാര്‍ക്ക് നല്‍കുമെന്ന ചോദ്യത്തിന് പത്തില്‍ ഒന്നും പൂജ്യവുമുണ്ടല്ലോ, ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം.
അതേസമയം നികുതിയിളവ് പ്രഖ്യാപിച്ചെങ്കിലും, കാലക്രമേണ ഇത് പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. കാരണം നികുതി കുറയ്ക്കുന്നതിലൂടെ ഉണ്ടാവുന്ന ചെലവ് കൂടുതലാണെന്നും ധനമന്ത്രി പറഞ്ഞു. ജിഡിപി സംബന്ധിച്ച തന്റെ വാദങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയുടെ വളര്‍ച്ച പത്ത് ശതമാനത്തോളം എത്താനുള്ള സാധ്യത കൂടുതലാണ്. ധനക്കമ്മിയും വളര്‍ച്ചയും പരിഗണിക്കുമ്പോള്‍ ഇത്തരമൊരു സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications