കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ വര്‍ധിപ്പിക്കും... കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, ബജറ്റിലെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് മോദി!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റിലെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴില്‍ വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുമാണ് സര്‍ക്കാര്‍ ബജറ്റിലൂടെ ശ്രമിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ 16 നടപടി ക്രമങ്ങള്‍ എടുത്തുപറഞ്ഞ മോദി, കാര്‍ഷിക വികസനം ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികളെന്നും പറഞ്ഞു. ആദിവാസി-ദളിത് വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് ബജറ്റില്‍ നേട്ടമുണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ വലിയ കുതിപ്പുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

ചെറുകിട ഇടത്തരം വ്യാപാരങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ ഉണര്‍വാണ് ബജറ്റിലൂടെ ലഭിക്കുക. ഡിവിഡന്റ് നികുതി വെട്ടിക്കുറച്ച് കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ ധാരാളമായി ഉണ്ടാകാന്‍ ഈ ബജറ്റിന് സാധിക്കും. വിദേശ നിക്ഷേപവും, ആദായ നികുതിയിലെ കുറവും വിപണിയെ സജീവമാക്കും. തൊഴിലിനെ ശക്തിപ്പെടുത്താന്‍ നിക്ഷേപങ്ങള്‍ക്ക് സാധിക്കും. പ്രത്യക്ഷ നികുതി കുറയുന്നതിലൂടെ 25000 കോടി ലാഭിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. ഇതിലൂടെ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തുമെന്നും മോദി പറഞ്ഞു.

അതേസമയം വിമര്‍ശനവുമായി മുന്‍ ധനമന്ത്രി ചിദംബരം രംഗത്തെത്തി. ഖനനം, നിര്‍മാണം, കണ്‍സ്ട്രക്ഷന്‍ എന്നിവയാണ് ഒരു സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നത്. വളര്‍ച്ചയ്ക്ക് പ്രധാന കാരണവും ഇതാണ്. എന്നാല്‍ കേന്ദ്ര ബജറ്റ് ഇതില്‍ ശ്രദ്ധിച്ചില്ലെന്നും ചിദംബരം പറഞ്ഞു. പത്തില്‍ എത്ര മാര്‍ക്ക് നല്‍കുമെന്ന ചോദ്യത്തിന് പത്തില്‍ ഒന്നും പൂജ്യവുമുണ്ടല്ലോ, ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം.

അതേസമയം നികുതിയിളവ് പ്രഖ്യാപിച്ചെങ്കിലും, കാലക്രമേണ ഇത് പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. കാരണം നികുതി കുറയ്ക്കുന്നതിലൂടെ ഉണ്ടാവുന്ന ചെലവ് കൂടുതലാണെന്നും ധനമന്ത്രി പറഞ്ഞു. ജിഡിപി സംബന്ധിച്ച തന്റെ വാദങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയുടെ വളര്‍ച്ച പത്ത് ശതമാനത്തോളം എത്താനുള്ള സാധ്യത കൂടുതലാണ്. ധനക്കമ്മിയും വളര്‍ച്ചയും പരിഗണിക്കുമ്പോള്‍ ഇത്തരമൊരു സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ലക്ഷ്യം മധ്യവര്‍ഗവും കര്‍ഷകരും... നേട്ടമാകുക ഈ 8 പ്രഖ്യാപനങ്ങള്‍!!മോദി സര്‍ക്കാരിന്റെ ലക്ഷ്യം മധ്യവര്‍ഗവും കര്‍ഷകരും... നേട്ടമാകുക ഈ 8 പ്രഖ്യാപനങ്ങള്‍!!

English summary
budget 2020 budget will boost jobs says pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X