കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2020: ആദായനികുതി വെട്ടിക്കുറയ്ക്കാനൊരുങ്ങി നിര്‍മ്മല സീതാരാമന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: 2020ലെ കേന്ദ്ര ബജറ്റില്‍ വലിയ തോതില്‍ ഇളവുകളില്ലാത്തൊരു നികുതി നിരക്കായിരിക്കും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിക്കുകയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിവിധ നിര്‍ദേശങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം പരിശോധിച്ച് വരികയാണ്. ഫെബ്രുവരി ഒന്നാം തിയതി ശനിയാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് പുതിയ നികുതി പരിധി നിശ്ചയിക്കുക, കോര്‍പ്പറേറ്റ് നികുതി അടക്കുന്നവര്‍ക്ക് വ്യക്തിഗത നികുതിയില്‍ ഇളവ് നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം പരിഗണിക്കുന്നത്. ആദായനികുതി വെട്ടിക്കുറവിന് പകരമായി പിഎം-കിസാന്‍ പോലുള്ള പദ്ധതികളിലൂടെ കൂടുതല്‍ പണം നേരിട്ട് ജനങ്ങളുടെ കൈയില്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ ആലോചന.

ദില്ലിയിലെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ ഒരു പാഠം പഠിപ്പിക്കണം, കോണ്‍ഗ്രസിനെതിരെ വാളെടുത്ത് അമിത് ഷാ!ദില്ലിയിലെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ ഒരു പാഠം പഠിപ്പിക്കണം, കോണ്‍ഗ്രസിനെതിരെ വാളെടുത്ത് അമിത് ഷാ!

ഇതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനായി തുക മാറ്റി വെക്കാനും പദ്ധതിയിടുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എല്ലാ വഴികളും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതൊരു മാറ്റവും ആദായനികുതി അടയ്ക്കുന്ന 30 ദശലക്ഷം ആളുകള്‍ക്ക് പ്രയോജനപ്പെടും. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കലിലൂടെ സര്‍ക്കാര്‍ ഇതിനകം 1.45 ലക്ഷം കോടി രൂപ ഒഴിവാക്കി കൊടുത്തിട്ടുണ്ട്. നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയായിരുന്നു ഇത്. എന്നാല്‍ ഇതോടെ കഴിഞ്ഞ ബജറ്റില്‍ യാതൊരു ആശ്വാസവും ലഭിക്കാത്ത വ്യക്തിഗത ആദായനികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യമുയര്‍ന്നു.

nirmala

നേരിട്ടുള്ള നികുതികള്‍ അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച കമ്മിറ്റി 10 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10% വ്യക്തിഗത ആദായനികുതി നിരക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് 20 ശതമാനം, 20 ലക്ഷം രൂപ മുതല്‍ 2 കോടി വരെയുള്ളവര്‍ക്ക് 30 ശതമാനം, രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 35% എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. അതേസമയം, നിലവിലെ ആദായനികുതി ഇളവ് പരിധിയില്‍ ഒരു മാറ്റവും നിര്‍ദ്ദേശത്തിലില്ല. ഉയര്‍ന്ന പരിധിയില്‍ വരുമാനമുള്ളവര്‍ക്കുള്ള വരുമാനത്തിന്റെ സര്‍ചാര്‍ജ് നീക്കംചെയ്യാനും ടാസ്‌ക്‌ഫോഴ്‌സ് നിര്‍ദ്ദേശിച്ചു. നിലവില്‍ 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ല. 2.5 മുതല്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ 5% നികുതിയും 5 മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ 20 ശതമാനം നികുതിയും നല്‍കണം.

English summary
Budget 2020: Centre may cut income tax rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X