Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2020:കോര്‍പ്പറേറ്റ് നികുതി കുറച്ചു!! പുതിയ സംരഭകര്‍ക്ക് 15 ശതമാനം

ദില്ലി: ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പുതിയ സംരഭകര്‍ക്ക് 15 ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചത്. നിലവിലുള്ള കമ്പനികള്‍ക്ക് 22 ശതമാനമാണ് നികുതി കുറച്ചത്. ലോകത്തിലെ ഏറ്റവും കുറവ് കോര്‍പ്പറേറ്റ് നികുതിയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു.

 taxes-15805

ആദായ നികുതിയിലും വന്‍ ഇളവുകളാണ് ധനമന്ത്രി പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് നികുതി ഇല്ല. അഞ്ച് ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് നികുതി 10 ശതമാനമാക്കിയതായും ധനമന്ത്രി പറഞ്ഞു.

വാര്‍ഷിക വരുമാനം 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ക്ക് ആദായ നികുതി 15 ശതമാനമാക്കി. 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനമാണ് നികുതി. 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ള വാര്‍ഷിക വരുമാനത്തിന് 30 ശതമാനം ആദായ നികുതി നല്‍കണം.ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാകുകയെന്നും ധനമന്ത്രി പറഞ്ഞു. ഡിവിഡന്‍റ് വിതരണ നികുതികളും ഒഴിവാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

    ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഈ വര്‍ഷം തന്നെ ഓഹരി വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ പദ്ധതി. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 കോടിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+