Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡിട്ട് ധനമന്ത്രി... മന്‍മോഹന്‍ സിംഗിനെ കടത്തി വെട്ടി, ദൈര്‍ഘ്യം ഇങ്ങനെ

ദില്ലി: കേന്ദ്ര ബജറ്റ് ഇത്തവണ കൂടുതല്‍ ജനകീയമായെങ്കിലും നേട്ടമുണ്ടായത് ധനമന്ത്രി നിര്‍മലാ സീതാരാമനാണ്. ബജറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവതരണമാണ് അവര്‍ നടത്തിയത്. മുന്‍ ധനമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ തന്നെ റെക്കോര്‍ഡാണ് അവര്‍ മറികടന്നത്. രണ്ട് മണിക്കൂറും 41 മിനുട്ടുമാണ് അവര്‍ ബജറ്റ് പ്രസംഗം നടത്തിയത്. പാര്‍ലമെന്റ് ബജറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണിത്.

1

കഴിഞ്ഞ വര്‍ഷവും ദൈര്‍ഘ്യമേറിയ പ്രസംഗം നിര്‍മലാ സീതാരാമന്‍ നടത്തിയിരുന്നു. രണ്ട് മണിക്കൂര്‍ 17 മിനുട്ട് നേരമാണ് അന്ന് പ്രസംഗം നീണ്ടത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 27 മിനുട്ട് കൂടുതലാണ് ഇത്തവണ പ്രസംഗിച്ചത്. ഏറ്റവുമധികം വാക്കുകളുളള പ്രസംഗം മന്‍മോഹന്‍ സിംഗാണ് നടത്തിയത്. 18650 വാക്കുകളാണ് മന്‍മോഹന്‍ സിംഗിന്റെ ബജറ്റ് അവതരണത്തില്‍ ഉണ്ടായിരുന്നത്.

മുന്‍ ധനമന്ത്രി ജസ്വന്ത് സിംഗിന്റെ പേരിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം എന്ന റെക്കോര്‍ഡുണ്ടായിരുന്നത്. 2003ലാണ് ജസ്വന്ത് സിംഗ് ഈ ബജറ്റ് പ്രസംഗം നടത്തിയത്. രണ്ട് മണിക്കൂര്‍ 13 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്നു ഈ പ്രസംഗത്തിന്. ഇത്തവണത്തെ പ്രസംഗത്തില്‍ കവിതകളും നിര്‍മല ഉള്‍പ്പെടുത്തിയിരുന്നു. കശ്മീരി കവി ദിനാനാഥ് കൗള്‍ നദീമിന്റെ കവിതയാണ് അവര്‍ ചൊല്ലിയത്. തമിഴ് കവി അവൈയ്യാറുടെ ആദിചൂഡി, തിരുവള്ളുവരുടെ തിരുക്കുറല്‍ എന്നിവയും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
    Budget 2020: Nirmala Sitharaman Quotes Kashmiri Poet | Oneindia Malayalam

    2014ല്‍ മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയിരുന്നു. രണ്ട മണിക്കൂര്‍ പത്ത് മിനുട്ടായിരുന്നു പ്രസംഗം. അതേസമയം ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ ജനപ്രിയമായ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. നികുതിയിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ സമ്പാദിക്കുന്നവര്‍ക്ക് ആദായ നികുതി ഇല്ല. അഞ്ച് ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ സമ്പാദിക്കുന്നവര്‍ക്ക് വെറും 10 ശതമാനമാണ് നികുതി. പത്ത് ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും പന്ത്രണ്ടര ലക്ഷം വരെയുള്ളവര്‍ക്ക 20 ശതമാനവുമാണ് നികുതി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+