ബജറ്റ് 2020: പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ വേഗത്തിലാക്കി;മന്‍മോഹന്‍ സിംഗിന് മറുപടി
ദില്ലി: ബജറ്റില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് മറുപടിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വളര്‍ച്ചയുടെ ഗുണം എത്തുന്നില്ലെന്ന് നേരത്തേ മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചിരുന്നു.
നോട്ട് നിരോധനം ഉൾപ്പെടെയുള്ള നടപടികൾ വൻ തിരിച്ചടിയായെന്നും ജിഎസ്ടി നടപ്പാക്കുന്നതിലെ പാളിച്ചയും സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ടെന്നും മന്‍മോഹന്‍സിംഗ് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ജിഎസ്ടി ചരിത്രപരമായ പരിഷ്കരണമാണെന്ന് ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി നിരക്ക് കുറച്ചത് വഴി കുടുംബങ്ങള്‍ക്ക് വലിയ നേട്ടമുണ്ടായെന്നും ധനമന്ത്രി അവകാശപ്പെട്ടു. ജിഎസ്ടി കുറച്ചത് കാരണം കുടുംബ ചെലവ് ശരാശരി നാല് ശതമാനത്തോളം കുറഞ്ഞു. രാജ്യത്തെ ഏകീകരിക്കാന്‍ ജിഎസ്ടി കാരണം സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
Recommended Video
വിലക്കയറ്റം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ബാങ്കുകളുടെ കിട്ടാകടം കുറച്ചു. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജിഎസ്‌ടി നടപ്പാക്കിയതിലൂടെ സാമ്പത്തിക വ്യവസ്ഥയെ വലിയ തോതിൽ പരിഷ്കരിക്കാൻ സാധിച്ചുവെന്നും നിര്‍മ്മല ബജറ്റില്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications