കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി നിരക്ക് 10 ശതമാനത്തിലെത്തും, 2021 സാമ്പത്തിക വര്‍ഷത്തില്‍ നേട്ടം, ധനമന്ത്രിയുടെ പ്രവചനം

Google Oneindia Malayalam News

Recommended Video

cmsvideo
GDP Will Increase By 10% During This Financial Year, Says Nirmala Sitharaman | Oneindia Malayalam

ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണെങ്കിലും ഇന്ത്യക്ക് റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കാനാവുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2020-21 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് 10 ശതമാനത്തിലേക്ക് ഉയരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം നാല് ശതമാനം വളര്‍ച്ചയാണ് ഇന്ത്യക്കുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണിത്. ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ് ഉള്ളതെന്ന് ധനമന്ത്രി പറഞ്ഞു.

1

വരവ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 22.46 ലക്ഷം കോടിയും ചെലവ് ഇതേ സാമ്പത്തിക വര്‍ഷത്തില്‍ 30.42 ലക്ഷം കോടിയുമായി ഉയരുമെന്ന് നിര്‍മല പറഞ്ഞു. പുനര്‍ക്രമീകരിച്ച ചെലവ് 26.99 ലക്ഷം കോടിയും വരവ് 19.32 ലക്ഷം കോടിയുമായിരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നിലവിലെ നികുതി വഴിയുള്ള വളര്‍ച്ച കൈവരിക്കാന്‍ വിപണി കുറച്ച് സമയം എടുക്കും. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് റവന്യൂവില്‍ ഇടിവുണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടം ലഭിക്കും.

ആദായ നികുതി ഇളവിലൂടെ വിപണിയിലെ ഇടപെടല്‍ സജീവമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ കൂടുതല്‍ പണം വിപണിയില്‍ എത്തുന്നതിനും, അതുവഴി വളര്‍ച്ച ഉയരുന്നതിനും വഴിയൊരുക്കും. 15ാം ധനകാര്യ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും ധനമന്ത്രി വ്യക്തമാക്കി. അതേസമയം എല്‍ഐസിയില്‍ സര്‍ക്കാരിന്റെ ഓഹരികള്‍ വിറ്റഴിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തില്‍ നിന്ന് 48.7 ശതമാനം കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു. 2014-19 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 7.4 ശതമാനം കൈവരിച്ചെന്നും ധനമന്ത്രി അവകാശപ്പെട്ടു. ഇനി അങ്ങോട്ട് വളര്‍ച്ച നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും ധനമന്ത്രി പറഞ്ഞു.

ആദായ നികുതിയില്‍ വന്‍ ഇളവ്; 5 ലക്ഷം വരെ നികുതിയില്ല, പുതിയ സ്ലാബ് ഇങ്ങനെആദായ നികുതിയില്‍ വന്‍ ഇളവ്; 5 ലക്ഷം വരെ നികുതിയില്ല, പുതിയ സ്ലാബ് ഇങ്ങനെ

English summary
budget 2020 gdp growth estimated 10 percentage in 2021 says fm nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X