കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020; ഓര്‍ക്കേണ്ട ചിലതുണ്ട്, ചരിത്രമായ റെയിൽവെ ബജറ്റിനെ കുറിച്ചും കൂടുതൽ അറിയാം...

Google Oneindia Malayalam News

ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെ ഏറ്റവുംവലിയ പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. എല്ലാ വർഷവും ഇന്ത്യയുടെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ റെയിൽവേ മന്ത്രിയാണ് പാർലമെൻറിൽ റയിൽ ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. ഇന്ത്യൻ റെയിൽവേയുടെ വാർഷിക ധനകാര്യപ്രസ്താവനയാണ് റയിൽ ബജറ്റ്.

ബ്രിട്ടിഷ് ഇന്ത്യയിൽ 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. 1920-21 ൽ രൂപികൃതമായ, ബ്രിട്ടിഷ് റയിൽവേ സാമ്പത്തിക വിദഗ്ദ്ധനായിരുന്ന വില്ല്യം അക്വർത്തിൻറെ നേതൃത്ത്വത്തിലുള്ള പത്തംഗ അക്വർത്ത് കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് 1924 ൽ റയിൽ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർപെടുത്തി. സ്വതന്ത്ര ഇന്ത്യയിലും ഇതേ രീതി തന്നെയാണ് അനുവർത്തിച്ചുവരുന്നത്.

ബ്രിട്ടീഷ് ഭരണ കാലത്ത്...

ബ്രിട്ടീഷ് ഭരണ കാലത്ത്...

റെയില്‍വേ വികസനം വളരെ പിറകിലായിരുന്ന സാഹചര്യത്തില്‍ പ്രത്യക ശ്രദ്ധ ചെലുത്തി റെയില്‍വെ മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ബിട്ടീഷ് ഭരണകാലത്താണ് റെയില്‍വെ ബജറ്റ് എന്ന ആശയം ഉടലെടുത്തത്. ഇതിന്റെ ഭാഗമായാണ് ഗവണ്‍മെന്റിന്റെ സാമ്പത്തിക കണക്കുകളും റെയില്‍വേയും സാമ്പത്തിക കാര്യങ്ങളും രണ്ടായി വേര്‍തിരിച്ച് രേഖപ്പെടുത്താന്‍ തുടങ്ങിയത്.

ആദ്യത്തെ റെയില്‍വെ മന്ത്രി ജോണ്‍ മത്തായി

ആദ്യത്തെ റെയില്‍വെ മന്ത്രി ജോണ്‍ മത്തായി

ബ്രിട്ടീഷ് ഭരണകാലത്ത് തുറമുഖങ്ങളും വിഭവ-ശാക്തിക മേഖലകളും കേന്ദ്രീകരിച്ചുളള റെയില്‍ വികസനത്തിനുമുളള നിര്‍ദേശങ്ങളും കണക്കുകളും ബജറ്റില്‍ ഉള്‍പ്പെട്ടിരുന്നു. സ്വതന്ത്യഭാരതത്തിലെ ആദ്യത്തെ റെയില്‍വെ മന്ത്രി ജോണ്‍ മത്തായി ആയിരുന്നു. അദ്ദേഹമാണ് സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.

ആദ്യ വനിത മമത ബാനർജി

ആദ്യ വനിത മമത ബാനർജി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് റെയില്‍വെ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ വനിത. 2002ലായിരുന്നു മത ബജറ്റ് അവതരിപ്പിച്ചത്. എൻഡിഎ, യുപിഎ സഖ്യത്തിൽ റെയിൽവെ ബജറ്റ് അവതരിപ്പിച്ചതും ഇപ്പോഴത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയായിരുന്നു.

ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ച വ്യക്തി

ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ച വ്യക്തി

ഇന്ത്യയില്‍ ആദ്യമായി ബജറ്റ് അവതരണം തത്സമയമായി പ്രക്ഷേപണം ചെയ്തത് 1994 മാര്‍ച്ച് 24നായിരുന്നു. അന്നത്തെ റെയില്‍വെ മന്ത്രിയായിരുന്ന സികെ ജാഫര്‍ ഷെരീഫായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ലാലു പ്രസാദ് യാദവ് ആണ്. 2004-2009 കാലയളവിൽ ആറ് തവണയാണ് ലാലു പ്രസാദ് യാദവ് റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ തവണ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത് ജഗജീവൻ റാം ആണ്. ഏഴ് തവണയാണ് അദ്ദേഹം റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്.

റെയില്‍വെ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കാൻ ശുപാർശ

റെയില്‍വെ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കാൻ ശുപാർശ

2014ല്‍ ബുളളറ്റ് ട്രെയിനും ഒമ്പത് ഹൈ സ്പീഡ് ട്രെയിനുകളും പുതിയതായി പ്രഖ്യാപിച്ചു കൊണ്ട് അന്നത്തെ റെയില്‍വെ മന്ത്രി ഡിവി സദാനന്ദ ഗൗണ്ട അവതരിപ്പിച്ചിരുന്ന ബജറ്റും ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. എന്നാൽ 2017 മുതൽ റെയിൽ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ് റെയില്‍വെ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന ശുപാര്‍ശ പ്രധാനമന്ത്രിക്ക് ആദ്യം നല്‍കിയത്.

സാമ്പത്തിക ചിലവ്

സാമ്പത്തിക ചിലവ്

ബജറ്റ് തയ്യാറാക്കുന്നതിന്റെ മെനക്കേടും ചെലവും ധന-റെയില്‍ മന്ത്രാലയങ്ങള്‍ തമ്മിലുളള ബന്ധം സങ്കീര്‍ണമാക്കുന്നുവെന്നും ഇത്തരം സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ഒറ്റ ബജറ്റ് ആശയം സഹായകരമാകുമെന്നും ദെബ്രോയി അഭിപ്രായപ്പെടുകയായിരുന്നു. സാമ്പത്തിക നഷ്ടത്തിലേക്ക് വീണതോടെയാണ് റെയില്‍വെയ്ക്ക് മാത്രമായി ഒരു പ്രത്യേക ബജറ്റ് ആവശ്യമില്ലെന്ന വാദം ശക്തമായത്. 201ഓടെ റെയിൽവെ ബജറ്റിന് അന്ത്യം കുറിക്കുകയായിരുന്നു.

അവസാനത്തെ റെയിൽവെ ബജറ്റ്

അവസാനത്തെ റെയിൽവെ ബജറ്റ്

രാജ്യത്തെ അവസാനത്തെ റെയില്‍വെ ബജറ്റ് അവതരിപ്പിച്ചത് 2016 ലെ ബജറ്റ് അവതരിപ്പിച്ച റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവാണ്. വരും വര്‍ഷങ്ങളില്‍ നടത്തേണ്ട ദൂരയാത്രകളെക്കുറിച്ച് പ്ലാന്‍ ചെയ്യാനും ടിക്കറ്റ് നിരക്കിനെക്കുറിച്ച് മനസ്സിലാക്കാനും, പുതിയതായി ആരംഭിക്കുന്ന റെയില്‍വെ സര്‍വ്വീസുകള്‍, പുതിയ സേവനങ്ങള്‍, റെയില്‍വെ വിഭാഗത്തിനായുളള പുതിയ ആനുകൂല്യങ്ങള്‍ എന്നിവ അറിയാനും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടായിരുന്ന ഒന്നായിരുന്നു റെയില്‍വെ ബജറ്റ്. 92 വര്‍ഷമായി നടന്നു വന്നിരുന്ന ബജറ്റ് എന്ന ആശയമാണ് 2017 ഓടുകൂടി അവസാനിച്ചത്.

English summary
Budget 2020; History Of Rail Budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X