കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റൊക്കെ അദ്ദേഹത്തിന് മനസ്സിലാവുമോ.... രാഹുല്‍ ഗാന്ധിക്ക് ട്രോള്‍, മറുപടിയുമായി സ്മൃതി ഇറാനി!!

Google Oneindia Malayalam News

ദില്ലി: നിര്‍മലാ സീതാരാമന്റെ ദൈര്‍ഘ്യമേറിയ ബജറ്റ് പൊള്ളയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് സ്മൃതി ഇറാനിയുടെ മറുപടി. രാഹുല്‍ ഗാന്ധിക്ക് ബജറ്റ് മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു സ്മൃതിയുടെ ട്രോള്‍. ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലായിരുന്നു ഇരുന്നത്. ബജറ്റ് പ്രസംഗത്തിന്റെ പകുതി സമയം കണ്ണ് മൂടി ഇരിക്കുകയായിരുന്നു രാഹുല്‍. അതിന് ശേഷം പുറത്തേക്ക് പോയി. ഈ സമയത്താണ് ധനകാര്യ നയങ്ങളെ കുറിച്ചും പ്രത്യക്ഷ നികുതിയെ കുറിച്ചും സംസാരിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു.

1

നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഈ സമയം രാഹുല്‍ ചിരിക്കുകയായിരുന്നു. ഗാലറി എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. ഒരു സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ആരെങ്കിലും ചിരിക്കുമോ എന്നും സ്മൃതി ഇറാനി ചോദിച്ചു. നേരത്തെ ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയതിന് പിന്നാലെ ധനമന്ത്രിക്ക് അസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇതോടെ പ്രസംഗം തടസ്സപ്പെടുകയും ചെയ്തു. പിന്നീട് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു.

നേരത്തെ രൂക്ഷമായിട്ടാണ് കേന്ദ്ര ബജറ്റിനെ രാഹുല്‍ വിമര്‍ശിച്ചത്. ഒരുപക്ഷേ ഇതായിരിക്കും ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ്. എന്നാല്‍ ഇതില്‍ ഒന്നുമില്ല. പൊള്ളയായ ബജറ്റാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രിക്കും അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. എന്നാല്‍ തൊഴില്‍ വര്‍ധിപ്പിക്കാനുള്ള യാതൊന്നും ബജറ്റില്‍ ഉണ്ടായില്ലെന്നും രാഹുല്‍ പറഞ്ഞു

കോണ്‍ഗ്രസ് നേതാക്കളും ബജറ്റിനെ വിമര്‍ശിച്ചിരുന്നു. ഒരുപാട് ദൈര്‍ഘ്യമുള്ള ബജറ്റായിരുന്നുവെന്നും, ഇപ്പോള്‍ ഒന്നും പറയാനാവാത്ത സാഹചര്യമാണ് ഉള്ളതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. അതേസമയം ജനപ്രിയ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടായെന്നും, അതിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ലക്ഷ്യം മധ്യവര്‍ഗവും കര്‍ഷകരും... നേട്ടമാകുക ഈ 8 പ്രഖ്യാപനങ്ങള്‍!!മോദി സര്‍ക്കാരിന്റെ ലക്ഷ്യം മധ്യവര്‍ഗവും കര്‍ഷകരും... നേട്ടമാകുക ഈ 8 പ്രഖ്യാപനങ്ങള്‍!!

English summary
budget 2020 rahul didnt understand budget says smriti irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X