Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2020; ആദിവിഭാഗത്തിന് 53,700 കോടി!! മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കും 9500 കോടി

ദില്ലി: ആദിവാസി ക്ഷേമത്തിന് 53700 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുത്തിയതായി ധനമന്ത്രി നിര്‍മ്മല സീതാരമാന്‍.
പട്ടികജാതി വിഭാഗങ്ങളുടേയും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമത്തിന് 85,000 കോടിയും വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

nirmala-sitharaman-1

മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കുമായി 9500 കോടിയുടെ പദ്ധതി നടപ്പാക്കും. പോഷകാഹാര പദ്ധതികള്‍ക്കായി 35600 കോടി വകയിരുത്തിയിട്ടുണ്ട്. പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി പരിശോധിക്കാനും വിലയിരുത്താനും ആറ് ലക്ഷം അങ്കണവാടി ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു

രാജ്യത്ത് അഞ്ച് പുതിയ പുരാവസ്തു മ്യൂസിയങ്ങള്‍ നിര്‍മ്മിക്കും.റാഞ്ചിയില്‍ ട്രൈബല്‍ മ്യൂസിയം നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സാംസ്കാരിക മന്ത്രാലയത്തിന് 3150 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയ്ക്ക് 2500 കോടിയും അനുവദിച്ചു. വനിതാക്ഷേമത്തിന് 28600 കോടിയും വകയിരുത്തിബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വന്‍ വിജയമാണെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

Recommended Video

cmsvideo
    Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

    പുതിയ വിദ്യാഭ്യസ നയത്തിന് ഉടന്‍ തന്നെ രൂപം നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 99,300 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിന് 3,000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+