കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ എസ്പിജി സുരക്ഷയ്ക്ക് ബജറ്റില്‍ 600 കോടി!! കൂട്ടിയത് 60 കോടി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എസ്പിജി സുരക്ഷയ്ക്ക് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നീക്കിവെച്ചത് 600 കോടി. കഴിഞ്ഞ തവണത്തെ തുകയെക്കാള്‍ 60 കോടിയാണ് അധികമായി അനുവദിച്ചത്. കഴിഞ്ഞ തവണ ഇത് 540 കോടിയായിരുന്നു. രാജ്യത്ത് എസ്പിജി സുരക്ഷ ലഭിക്കുന്ന ഏകവ്യക്തിയാണ് പ്രധാനമന്ത്രി മോദി.

modi600

ഇക്കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. നിലവില്‍ ഇവര്‍ക്ക് സിആര്‍പിഎഫ് നല്‍കുന്ന സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് നൽകി വന്നിരുന്ന എസ്പിജി സുരക്ഷയും പിൻവലിച്ചിരുന്നു.

1991 ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെയാണ് എസ്പിജി സുരക്ഷ ഗാന്ധി കുടുംബത്തിന് മുഴുവന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗാന്ധി കുടുംബാംഗങ്ങള്‍ നിരന്തരം സുരക്ഷാ വീഴ്ചകള്‍ വരുത്തുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണ് എസ്പിജി പിന്‍വലിക്കുന്നതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വിവിഐപികൾക്ക് സുരക്ഷ ഒരുക്കാൻ വിദേശത്തുനിന്നുൾപ്പെടെ പരിശീലനം നേടിയ വിദഗ്ധ സേനയാണ് എസ്പിജി.

കേരളത്തില്‍ വീണ്ടും കൊറോണ; ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു!!കേരളത്തില്‍ വീണ്ടും കൊറോണ; ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു!!

ബജറ്റ് 2020: പ്രവാസികൾക്ക് നൽകിയത് ഇരുട്ടടി, പ്രവാസികളും ഇനി ഇന്ത്യയിൽ നികുതി അടയ്ക്കണം!ബജറ്റ് 2020: പ്രവാസികൾക്ക് നൽകിയത് ഇരുട്ടടി, പ്രവാസികളും ഇനി ഇന്ത്യയിൽ നികുതി അടയ്ക്കണം!

കൊറോണ വൈറസ്; 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചു, ചൈനയിൽ മരണ സംഖ്യ 304 ആയി!കൊറോണ വൈറസ്; 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചു, ചൈനയിൽ മരണ സംഖ്യ 304 ആയി!

English summary
budget 2020; Rs 600 crore allocated for PM Modi's SPG protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X