കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: നികുതി വരുമാനത്തിൽ 2 ലക്ഷം കോടി രൂപയുടെ കുറവ്, ഇളവുകൾ പ്രഖ്യാപിച്ചേക്കില്ല

Google Oneindia Malayalam News

ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിൽ വൻ തോതിൽ നികുതി വരുമാനം കുറയുമെന്ന് സൂചന. നികുതി വരുമാനത്തിൽ രണ്ട് ലക്ഷം കോടി വരെ കുറവുണ്ടായേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഇതോടെ വ്യക്തിഗത ആദായ നികുതി നിരക്കുകളിൽ കാര്യമായ കുറവുണ്ടാകില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്.

 ' ഒരു പാക് മുസ്ലിമിന് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ എന്തിനാണ് സിഎഎ? ചോദ്യമുയർത്തി കോൺഗ്രസ് ' ഒരു പാക് മുസ്ലിമിന് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ എന്തിനാണ് സിഎഎ? ചോദ്യമുയർത്തി കോൺഗ്രസ്

ആദായ കോർപ്പറേറ്റ് നികുതി ഇനത്തിൽ ലഭിക്കുമെന്ന് കരുതിയിരുന്ന തുകയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ 1.5 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. പരോക്ഷ നികുതിയേയും മാന്ദ്യം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പരോക്ഷ നികുതി വരുമാനത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 50,000 കോടി രൂപയുടെ കുറവെങ്കിലും ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

nirmaala

സാമ്പത്തിക വളർത്ത ലക്ഷ്യമിട്ട് കഴിഞ്ഞ സെപ്റ്റംബറിൽ ധനമന്ത്രി കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചിരുന്നു.കോർപ്പറേറ്റ് നികുതി 10 ശതമാനം വരെ വെട്ടിക്കുറച്ചതിനാൽ 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിരിക്കുന്നത്. 28 വർഷത്തെ ഏറ്റവും കുറഞ്ഞ വരുമാനമാണിത്. രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.
English summary
Budget 2020: Tax collection may fall short of target
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X