കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്‍ക്കൊള്ളാവുന്നതിലും അധികം ദൈര്‍ഘ്യമേറിയത്.... ബജറ്റിനെ കുറിച്ച് മന്‍മോഹന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെ കുറിച്ച് കാര്യമായി പ്രതികരിക്കാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഉള്‍ക്കൊള്ളാവുന്നതിലും അധികം ദൈര്‍ഘ്യമേറിയ ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് മന്‍മോഹന്‍ പറഞ്ഞു. നീളമേറിയ ബജറ്റായത് കൊണ്ട് ഉള്‍ക്കൊള്ളാന്‍ സമയം വേണമെന്നും മന്‍മോഹന്‍ വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. രണ്ട് മണിക്കൂര്‍ 40 മിനുട്ടോളമാണ് ബജറ്റ് അവതരണം നീണ്ടു നിന്നത്.

1

മറ്റ് കോണ്‍ഗ്രസ് നേതാക്കളെല്ലാം രൂക്ഷമായിട്ടാണ് ബജറ്റിനെ വിമര്‍ശിച്ചത്. ആവര്‍ത്തിക്കുന്നതും പരസ്പര ബന്ധമില്ലാത്തതുമാണ് ബജറ്റെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മാണ്. നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നത് വേണ്ട തന്ത്രപരമായ പദ്ധതിയൊന്നും ഞാന് ബജറ്റില്‍ കണ്ടില്ല. ഈ സര്‍ക്കാര്‍ എല്ലാം ആവര്‍ത്തിക്കുകയാണ്. കാര്യങ്ങള്‍ പറയുന്നതില്‍ മാത്രമാണ് അവര്‍ മുന്നിലുള്ളത്. എന്നാല്‍ ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

വ്യക്തതയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്നും, അച്ഛേദിന്‍, പുതിയ ഇന്ത്യ, അഞ്ച് ലക്ഷം കോടിയുടെ സമ്പദ് ഘടന എന്നിവ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും അഹമ്മദ് പട്ടേല്‍ വിമര്‍ശിച്ചു. അതേസമയം ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനിടെ, അവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. അതേസമയം ജനങ്ങളുടെ ദുരിതം മാറ്റാനുള്ള യാതൊരു നടപടിയും ബജറ്റിലുണ്ടായിരുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മ, ഗ്രാമീണ തൊഴില്‍, വരുമാന പ്രശ്‌നങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍, വിലക്കയറ്റം എന്നിവ പരിഹരിക്കാന്‍ ബജറ്റ് ശ്രമിച്ചില്ലെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. നികുതി ഇളവുകള്‍ ഇല്ലാതാക്കാനുള്ള നീക്കത്തെ തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശിച്ചു. സാമൂഹിക സുരക്ഷ ഇല്ലാതാക്കുന്ന നീക്കമാണിതെന്നും രാജ്യസഭാ എംപി ഡെറക് ഒബ്രയന്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ലക്ഷ്യം മധ്യവര്‍ഗവും കര്‍ഷകരും... നേട്ടമാകുക ഈ 8 പ്രഖ്യാപനങ്ങള്‍!!മോദി സര്‍ക്കാരിന്റെ ലക്ഷ്യം മധ്യവര്‍ഗവും കര്‍ഷകരും... നേട്ടമാകുക ഈ 8 പ്രഖ്യാപനങ്ങള്‍!!

English summary
budget 2020 too long to absorb manmohan singh on budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X