കേന്ദ്ര ബജറ്റ് 2021: 1.1 ലക്ഷം കോടി രൂപ റെയില്‍വെക്ക്; കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി
ദില്ലി; പൊതു ബജറ്റിനൊപ്പം തന്നെയാണ് റെയില്‍വെ ബജറ്റും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് രണ്ടു ബജറ്റുകളും ഒന്നാക്കിയത്. ഇത്തവണ റെയില്‍വെക്ക് വേണ്ടി 1.1 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മെഗാ റെയില്‍ പദ്ധതിയും പ്രഖ്യാപിച്ചു. റെയില്‍വെ പാതകള്‍ കൂടുതല്‍ വരുമാന മാര്‍ഗങ്ങളാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പൊതുഗതാഗത മേഖലയ്ക്ക് 18000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

മെട്രോലൈറ്റ്, മെട്രോനിയോ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. 2023 ഡിസംബര്‍ ആകുമ്പോഴേക്കും 100 വൈദ്യുതീകരിച്ച ബ്രോഡ് ഗേജ് റെയില്‍ പാളങ്ങള്‍ നിര്‍മിക്കും. 702 കിലോമീറ്റര്‍ മെട്രോ റെയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1016 കിലോമീറ്റര്‍ നിര്‍മാണ ഘട്ടത്തിലാണ്. ചെന്നൈ, കൊച്ചി മെട്രോ റെയില്‍ പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തി.
മൊത്തം വകയിരുത്തിയ തുകയില്‍ 107100 കോടി രൂപ മൂലധനത്തിലേക്ക് ചെലവഴിക്കും. ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം സ്ഥാപിക്കും. റെയില്‍വെയുടെ വികസനത്തിന് ദേശീയ റെയില്‍ പദ്ധതി-2030 നടപ്പാക്കും. അടുത്ത വര്‍ഷം ജൂണിന് മുമ്പ് വെസ്റ്റേണ്‍-ഈസ്റ്റേണ്‍ ഇടനാഴി ഉദ്ഘാടനം ചെയ്യും. 2023ഓടെ ബ്രോഡ്‌ഗേജ് പാതകള്‍ പൂര്‍ണമായും വൈദ്യുതീകരിക്കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
കൊറോണവൈറസ് രോഗം വന്ന ശേഷമുള്ള ആദ്യ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ആരോഗ്യ മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ആദ്യം നടത്തിയത്. കൊറോണ വൈറസ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള വാക്‌സിനുകളുടെ നിര്‍മിക്കുന്നതിന് 35000 കോടി രൂപ മാറ്റിവയ്ക്കാനാണ് തീരുമാനം. 64180 കോടിയാണ് ആത്മനിര്‍ഭര്‍ ആരോഗ്യ യോജനയ്ക്ക് നീക്കിവച്ചിരിക്കുന്നത്.












Click it and Unblock the Notifications